Monday December 05, 2016
Latest Updates

വൈദികര്‍ക്കും വേണം വിവാഹം’:അയര്‍ലണ്ടിലെ കത്തോലിക്കരില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്…

വൈദികര്‍ക്കും വേണം വിവാഹം’:അയര്‍ലണ്ടിലെ കത്തോലിക്കരില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്…

കോര്‍ക്ക്:അയര്‍ലണ്ടിലെ 82% ജനങ്ങളും കാത്തലിക് വൈദികര്‍ക്കും വിവാഹം വേണം എന്ന വാദത്തെ പിന്തുണയ്ക്കുന്നതായി പുതിയ പോള്‍ റിപ്പോര്‍ട്ട്. ദൈവവൃത്തിയില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെ അുവദിക്കണം എന്നും ഭൂരിപക്ഷം ആവശ്യപ്പെടുന്നതായി ഐറിഷ് എക്സാമിനര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

82% പേരും പിന്തുണച്ചപ്പോള്‍ വെറും 7% പേര്‍ മാത്രമാണ് വൈദികര്‍ വിവാഹിതരാകുന്നതിനെ എതിര്‍ത്തത്. 55 വയസ്സിനു മുകളിലുള്ള ഭൂരിപക്ഷം പേരും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു.

സ്ത്രീകളെ വൈദികവൃത്തി ചെയ്യാന്‍ അനുവദിക്കണം എന്ന് സര്‍വേയില്‍ പങ്കെടുത്ത 58% പേരും വ്യക്തമാക്കി. ഇവിടെയും 55നു മേല്‍ പ്രായമുള്ളവരാണ് ഈ നിര്‍ദ്ദേശത്തെ ഏറ്റവുമധികം പിന്തുണച്ചത്. ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചവരില്‍ 82% പേര്‍ പുരുഷന്മാരാണ് എന്നതാണ് രസകരമായ കാര്യം. 76% ആണ് സ്ത്രീകളുടെ പിന്തുണ.

Scroll To Top