Friday December 09, 2016
Latest Updates

മാന്ത്രിക സംഗീതം നിലച്ചു; ഇതിഹാസ ഗായകന്‍ പ്രിന്‍സിന്റെ മരണം ലോകത്തെ ഞെട്ടിച്ചു

മാന്ത്രിക സംഗീതം നിലച്ചു; ഇതിഹാസ ഗായകന്‍ പ്രിന്‍സിന്റെ മരണം ലോകത്തെ ഞെട്ടിച്ചു

പ്രശസ്ത റോക്ക്സ്റ്റാര്‍ സംഗീതജ്ഞന്‍ പ്രിന്‍സ് അന്തരിച്ചു. 57 വയസ്സായിരുന്നു. അദ്ദേഹത്തെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പ്രിന്‍സിന്റെ സഹായി യ്വെറ്റ് നോയല്‍ ഷൂര്‍ പറഞ്ഞു. മിനിയോസ്റ്റയിലുള്ള പെയ്സ്ലി പാര്‍ക്ക് സ്റ്റുഡിയോയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.

പ്രിന്‍സ് എറിയപ്പെടുന്ന പ്രിന്‍സ് റോജേഴ്‌സ് നെല്‍സ,കഴിഞ്ഞയാഴ്ച വൈദ്യസഹായം തേടിയിരുന്നതായാണ് പറയപ്പെടുന്നത്.എന്നാല്‍ അതിനുശേഷവും പരിപാടികളില്‍ പങ്കെടുത്തിരുന്നു.മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന പൊലീസ് അറിയിച്ചു.

സംഭവമറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് സ്റ്റുഡിയോയ്ക്ക് പുറത്ത് എത്തിയത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, പ്രിന്‍സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഒബാമയുടെ അന്ത്യാഞ്ജലി.

ഗായകന്‍, ഗാനരചയിതാവ്, സംഘാടകന്‍, വാദ്യോപകരണ വിദഗ്ദ്ധന്‍ എീ നിലകളിലെല്ലാം പ്രശസ്തനായ പ്രിന്‍സ്, തന്റെ തലമുറയിലെ ഏറ്റവും ഭാവനാശാലിയായ സംഗീതജ്ഞരില്‍ ഒരാളായിരുന്നു. റെഡ് കോര്‍വറ്റ്, ലെറ്റ്‌സ് ഗോ ക്രേസി, വെന്‍ ഡവ്‌സ് ക്രൈ തുടങ്ങിയവയാണ് പ്രധാന ഹിറ്റുകള്‍.

1970കളുടെ അവസാനത്തില്‍ ‘ഐ വാണ്ട് ബി യുവര്‍ ലവര്‍’ എ ഹിറ്റ് ആല്‍ബത്തിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് പിന്നിട് 1999, പര്‍പ്പിള്‍ റെയ്ന്‍ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഇതില്‍ പര്‍പ്പിള്‍ റെയ്ന്‍ ലോകത്തെ എക്കാലത്തെയും മികച്ച ആല്‍ബങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റേതായി 100 മില്ല്യണിലേറെ ആല്‍ബങ്ങള്‍ വിറ്റുപോയിട്ടുണ്ട്.

2007ല്‍ അദ്ദേഹം നടത്തിയ പരിപാടി എക്കാലത്തെയും മികച്ച സൂപ്പര്‍ബോള്‍ ഹാഫ്‌ടൈം ഷോ ആയാണ് വിലയിരുത്തപ്പെടുത്. 2011ലാണ് അവസാനമായി അയര്‍ലണ്ടില്‍ മാലഹൈഡ് കാസിലില്‍ അദ്ദേഹം സംഗീതപരിപാടി നടത്തിയത്.

പ്രിന്‍സിന്റെ നിര്യാണത്തില്‍ ലോകമെമ്പാടും നിന്നുള്ള അനുശോചനപ്രവാഹം തുടരുകയാണ്.

Scroll To Top