Thursday April 27, 2017
Latest Updates

തുടര്‍ച്ചയായ രണ്ടാം മാസവും പ്രോപ്പര്‍ട്ടി വിപണിയില്‍ തകര്‍ച്ച,വിലയിടിവ് തുടങ്ങിയിട്ടേയുള്ളൂവെന്ന് വിദഗ്ധര്‍ 

തുടര്‍ച്ചയായ രണ്ടാം മാസവും പ്രോപ്പര്‍ട്ടി വിപണിയില്‍ തകര്‍ച്ച,വിലയിടിവ് തുടങ്ങിയിട്ടേയുള്ളൂവെന്ന് വിദഗ്ധര്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഭവനവിപണി തകര്‍ച്ചയില്‍ തന്നെ. തുടര്‍ച്ചയായി രണ്ടാം മാസവും പ്രോപ്പര്‍ട്ടി കുത്തനെ ഇടിഞ്ഞു. ജനുവരിയിലെ തകര്‍ച്ചയില്‍ നിന്നും കഴിഞ്ഞ മാസവും ഭവന വിപണി കരകയറിയില്ലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ മാസം ഭവന വിലയില്‍ 0.4 ശതമാനത്തിന്‍രെ തകര്‍ച്ചയാണുണ്ടായത്. ജനുവരിയില്‍ 1.4 ശതമാനത്തിന്റെ തകര്‍ച്ചയ്ക്ക് പുറമെയാണിത്. ഭവന വായ്പകള്‍ക്ക് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചതാണ് ഭൂമി വിപണിയെ തളര്‍ത്തിയത്. കഴിഞ്ഞ മാസമാണ് പുതിയ നയം നിലവില്‍ വന്നത്. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ ഭൂമി വില ഇപ്പോഴും 14.9 ശതമാനത്തിന്റെ ഉയര്‍ച്ചയിലാണ്.

ഡബ്ലിനില്‍ കഴിഞ്ഞ മാസം ഭൂമി വില 0.7 ശതമാനമായി കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ള വിലയെക്കാള്‍ 21.4 ശതമാനം കൂടുതലാണിത്. ഭൂവിപണിയില്‍ തകര്‍ച്ച പ്രതീക്ഷിച്ചതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
വിലയിടിവ് തുടങ്ങിയതേയുള്ളൂവെന്നും ജൂലൈ മാസത്തോടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നിര്‍ണ്ണായകമായ ഇടിവുണ്ടാകുമെന്നാണ് പ്രവചനം

Scroll To Top