Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരേക്കര്‍ സ്ഥലം വാങ്ങുന്നോ?സ്ഥലക്കച്ചവടം രാജ്യത്ത് പൊടിപൊടിയ്ക്കുന്നു ..!

അയര്‍ലണ്ടില്‍ ഒരേക്കര്‍ സ്ഥലം വാങ്ങുന്നോ?സ്ഥലക്കച്ചവടം രാജ്യത്ത് പൊടിപൊടിയ്ക്കുന്നു ..!

ഡബ്ലിന്‍ :സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്ന അയര്‍ലണ്ടില്‍ സ്ഥലകച്ചവടം പൊടിപൊടിക്കുന്നു. ഐറിഷ് ഫാര്‍മേഴ്‌സ് ജേര്‍ണല്‍ പറയുന്ന കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 86,400 ഏക്കറോളം ഭൂമിയാണ് വില്‍പന നടത്തപ്പെട്ടത്. അതായത് 2013നെ അപേക്ഷിച്ച് സ്ഥലകച്ചവടത്തില്‍ 15.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ നടക്കുന്ന സ്ഥല കച്ചവടത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് 2014ല്‍ ഉണ്ടായിരിക്കുന്നത്.

സ്ഥലത്തിന്റെ വിലയിലും ഈ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരേക്കര്‍ ഭൂമിക്ക് ഇപ്പോള്‍ ശരാശരി 9,890 യൂറോയാണ് വില. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.2 ശതമാനത്തിന്റെ വര്‍ധനവാണ് ഭൂമിവിലയില്‍ ഉണ്ടായിരിക്കുന്നത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിക്കാണ് അയര്‍ലണ്ടില്‍ വന്‍ ഡിമാന്റ്. വന്‍ തോതില്‍ തുകമുടക്കിയ കച്ചവടങ്ങള്‍ വരെ കൃഷി ഭൂമിയുടെ കൈമാറ്റത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായി. ഡബ്ലിനിലാണ് കാര്‍ഷിക ഭൂമിക്ക് വന്‍തോതില്‍ ഡിമാന്റ് ഉളളത്.

45.8 ശതമാനം വര്‍ധനവാണ് ഡബ്ലിനില്‍ കൃഷി ഭൂമിയുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരേക്കര്‍ കൃഷി ഭൂമിക്ക് 23,496 യൂറോയോളം വരും ഇത്.അയര്‍ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും സമാനമായ രീതിയില്‍ ഭൂമിക്ക് വിലവര്‍ധിച്ചിട്ടുണ്ട്.വിക്ക്‌ളോയില്‍ ഏക്കറിന് 56.3 ശതമാനം വര്‍ധനവില്‍16,803 യൂറോയും, കില്‍ക്കനിയില്‍ 34.1 ശതമാനം വര്‍ധനവില്‍ ഏക്കറിന് 14,833 യൂറോയും ആയി. ലൈയ്ട്രിംമിലും (40,47 യൂറോ, സ്ലൈഗോയിലും (4,985 യൂറോ), മായോയിലും (5,715) സമാനമായ രീതിയില്‍ ഭൂമിക്ക് വിലവര്‍ധിച്ചിട്ടുണ്ട്.

നിരവധി ഇന്ത്യാക്കാര്‍ അടക്കം ഏഷ്യന്‍ വംശജരാണ് വിലയ്ക്കും ലീസിനുമായി സ്ഥലം വാങ്ങുന്നതില്‍ അയര്‍ലണ്ടില്‍ മുമ്പില്‍ നില്‍ക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്


Scroll To Top