Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് കുത്തനെ ഉയരുന്നു:ഉരുളക്കിഴങ്ങിന് പോലും വിലകയറിയെന്ന് സി എസ് ഓ: പൊറുതി സാധാരണ ജനങ്ങള്‍ !

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് കുത്തനെ ഉയരുന്നു:ഉരുളക്കിഴങ്ങിന് പോലും വിലകയറിയെന്ന് സി എസ് ഓ: പൊറുതി സാധാരണ ജനങ്ങള്‍ !

ഡബ്ലിന്‍: മോട്ടോര്‍ ഇന്‍ഷുറന്‍സ്, വീട്ടുവാടക തുടങ്ങിയവ കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് ജീവിതച്ചെലവ് താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ കഷ്ടപ്പെടുന്നതായി പഠനങ്ങള്‍.ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരെയാണ് ഈ വിലവര്‍ദ്ധന വലിയ തോതില്‍ ബാധിക്കുന്നത്. പൊതുവെ വിലവര്‍ദ്ധന ശമിച്ചിരിക്കുമ്പോളാണ് ഇന്‍ഷുറന്‍സ്, വാടക മേഖലകളിലെ വര്‍ദ്ധനവ്.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ) കണക്കു പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ 32.6% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.അതായത് കഴിഞ്ഞ വര്‍ഷം 500 യൂറോയ്ക്ക ഇന്‍ഷുറന്‍സ് ലഭിക്കുമായിരുന്നെങ്കില്‍ ഇന്ന് 663 യൂറോ മുടക്കണം എന്നര്‍ത്ഥം. മുമ്പ് വളരെ കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് ലഭിച്ചിരുന്നതും, പുതുതായി നിലവില്‍ വന്ന നിയമങ്ങളും, മേഖലയില്‍ നിക്ഷേപം കുറഞ്ഞതും, ഇന്‍ഷുറന്‍സ് കേസുകളില്‍ വലിയ തുകകള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നതുമാണ് ഈ മേഖലയിലെ ചെലവ് ഉയരാന്‍ കാരണം.

വീട്ടുവാടകയില്‍ 9.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായാണ് സി.എസ്.ഒ കണക്കാക്കുന്നത്.വീടുകളുടെ ലഭ്യതക്കുറവും, വീട്ടുവാടക വര്‍ദ്ധിപ്പിക്കുന്നത് അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവുമാണ് ഈ വര്‍ദ്ധനവിനു പിന്നില്‍.

ഇവയ്ക്കു പുറമെ ഉരുളക്കിഴങ്ങിന് 14.1%, അരി 2.4%, പാസ്ത 2.8% എന്നിങ്ങനെയും ഒരു വര്‍ഷത്തിനിടെ വിലവര്‍ദ്ധിച്ചതായി സി എസ് ഓയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസച്ചെലവുകളും വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതു കാരണം യാത്രാചെലവുകളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട് എങ്കിലും പൊതുഗതാഗത ചിലവുകള്‍ കൂടി. ഇലക്ട്രിസിറ്റി, ഗ്യാസ് എന്നിവയക്കു പക്ഷെ വില കുറഞ്ഞിട്ടുണ്ട്.

Scroll To Top