Friday December 09, 2016
Latest Updates

സ്വര്‍ണ വിലകൂടി, പ്ലാറ്റിനം വില്‍പനയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണ വിലകൂടി, പ്ലാറ്റിനം വില്‍പനയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരിക്കെ സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 19,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,465 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 19,640 രൂപയായിരുന്നു പവന്‍ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.01 ഡോളര്‍ കുറഞ്ഞ് 1,181.79 ഡോളറിലെത്തി.

അതെസമയം രാജ്യത്ത് സ്വര്‍ണത്തേക്കാള്‍ വിലക്കുറവ് പ്ലാറ്റിനത്തിനായതോടെ രാജ്യത്ത് പ്ലാറ്റിനത്തിന്റെ വില്‍പനയില്‍ വന്‍തോതില്‍ വര്‍ധവ് ഉണ്ടായതായി വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷിത നിക്ഷേപം അല്ലെങ്കില്‍ കൂടി പ്ലാറ്റിനത്തിന്റെ വില്‍പനയില്‍ ഉണ്ടാകുന്ന ഈ വര്‍ധനവ് സ്വര്‍ണ വിലയേയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

Scroll To Top