Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ വെള്ളത്തിന് വില ഈടാക്കും 

അയര്‍ലണ്ടില്‍   ഇന്ന് മുതല്‍ വെള്ളത്തിന് വില ഈടാക്കും 

ഡബ്ലിന്‍: മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വെട്ടിക്കുറച്ച ജലനിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരുമ്പോഴും അര മില്യന്‍ ആളുകള്‍ ഇപ്പോഴും ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.ആദ്യത്തെ മൂന്നു മാസത്തെ ബില്‍ ഏപ്രില്‍ മാസം മുതല്‍ ലഭിച്ചു തുടങ്ങും.

ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ജലനിരക്ക് വെട്ടിക്കുറയ്ക്കുകയും പുതിയ നിരക്ക് നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനരോക്ഷം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ശേഷവും ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 120,000 പേര്‍ മാത്രമാണ് ഇത് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 1.5 മില്യന്‍ പേര്‍ക്ക് ജലനിരക്ക് ബാധമകും. എന്നാല്‍ രജിസ്‌ട്രേഷന്‍ ഫോം തിരികെ അയച്ചത് 950,000 പേര്‍ മാത്രമാണ്. നവംബറില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യത്തെ എട്ട് ദിവസത്തിനകം 828,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. അന്ന് കൂടിയ ജലനിരക്ക് നിലവിലുണ്ടായിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് ജലനിരക്ക് കുറച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. 

കഴിഞ്ഞ ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 950,000 ആയി. നവംബര്‍ 19 നാണ് ജലനിരക്ക് കുറച്ചത്. ഇതിന് ശേഷം നവംബര്‍ 22 നും 26 നും ഇടയില്‍ പ്രതിദിനം ശരാശരി അയ്യായിരം പേര്‍ വീതം രജിസ്റ്റര്‍ ചെയ്തതായി ഐറിഷ് വാട്ടര്‍ വക്താവ് അറിയിച്ചു. ഫെബ്രുവരി 2 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഐറിഷ് വാട്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ ബില്‍ ഏപ്രില്‍ ആദ്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വെട്ടിക്കുറച്ച നിരക്ക് പ്രകാരം പ്രായപൂര്‍ത്തിയായ ഒരംഗമുള്ള വീടിന് ജലനിരക്ക് 160 യൂറോയും ഒന്നിലധികം അംഗങ്ങളുള്ള കുടുംബത്തിന് 260 യൂറോയുമാണ്

Scroll To Top