Wednesday June 28, 2017
Latest Updates

അയര്‍ലണ്ടില്‍ പച്ചക്കറിക്കും,പലചരക്ക് സാധനങ്ങള്‍ക്കും വില കുറയുന്നുവെന്ന് കണക്കുകള്‍,വിലക്കുറവ് കണക്കുകളില്‍ മാത്രമെന്ന് പൊതുജനം

അയര്‍ലണ്ടില്‍ പച്ചക്കറിക്കും,പലചരക്ക് സാധനങ്ങള്‍ക്കും വില കുറയുന്നുവെന്ന് കണക്കുകള്‍,വിലക്കുറവ് കണക്കുകളില്‍ മാത്രമെന്ന് പൊതുജനം

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിപണിയില്‍ പച്ചക്കറിക്കും,പലചരക്കു സാധനങ്ങള്‍ക്കും ഗണ്യമായ തോതില്‍ വിലക്കുറവുണ്ടാകുന്നുവെന്ന് വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകള്‍.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ പൗണ്ട് വില കുറഞ്ഞതോടെ ഐറിഷ് മാര്‍ക്കറ്റില്‍ ലഭ്യമായ ഉത്പന്നങ്ങള്‍ക്ക് 0.2% ശതമാനം വിലകുറഞ്ഞെന്നാണ് കണ്‍സ്യൂമര്‍ സര്‍വേ ഏജന്‍സിയായ കന്തര്‍ വേള്‍ഡ് പാനല്‍ അയര്‍ലണ്ട് വ്യക്തമാക്കുന്നത്.ഡണ്‍സിലും,സൂപ്പര്‍ വാലൂവിലും അടക്കം വിലക്കുറവ് ദൃശ്യമാണ് എന്നാണ് ഏജന്‍സിയുടെ അവകാശവാദം.

കഴിഞ്ഞ വര്ഷം ഉണ്ടായ വിലക്കയറ്റം കുത്തനെ താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.വേള്‍ഡ് പാനല്‍ അയര്‍ലണ്ട് ഡയറക്ടര്‍ ഡേവിഡ് ബെറി പറയുന്നു.

ആകെയുള്ള വില്‍പ്പന മിക്ക കമ്പനികള്‍ക്കും കൂടിയിട്ടും മൊത്തത്തിലുള്ള വരുമാനത്തില്‍ ദുശ്യമാകുന്ന കുറവ് വിലക്കുറവ് കാരണം സംഭവിക്കുന്നതാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍.

വിപണിയിലെ പൊതു വിലയില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും നോണ്‍ ആല്‍ക്കഹോളിക്ക് ഡ്രിങ്ക്‌സില്‍ 2.6%കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് സിഎസ്ഓ യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം ഇറക്കുമതി ചെയ്ത ചിലയിനം പഴം പച്ചക്കറികള്‍ക്കൊഴികെ മറ്റൊന്നിനും വിലക്കുറവില്ലെന്നാണ് വ്യാപാരികള്‍ക്കൊപ്പം പൊതുസമൂഹവും പറയുന്നത്.

Scroll To Top