Tuesday May 23, 2017
Latest Updates

അയര്‍ലണ്ടിലെ നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ തിരികെ വരാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍

അയര്‍ലണ്ടിലെ നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ തിരികെ വരാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍;അയര്‍ലണ്ടില്‍ നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ തിരിച്ച് വരാനിടയില്ലെന്ന ധാരണ ശക്തമാകുന്നു.ബാങ്കിംഗ് ധനകാര്യ മേഖലയിലുള്ള പല പ്രമുഖരും അത്തരമൊരു സാധ്യത പ്രതീക്ഷിച്ച് കരുനീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.ബി എന്‍ പി പാരിബാസ്,അള്‍സ്റ്റര്‍ ബാങ്ക്,എന്നിവയുടെ വക്താക്കളടക്കം അത്തരമൊരു സാധ്യത പരസ്യമായി പുറത്തു പറഞ്ഞു കഴിഞ്ഞു.

ഫിനഗേല്‍ലേബര്‍ സഖ്യത്തിന് നിലവിലുള്ള അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കാര്യത്തില്‍ അവര്‍ക്ക് പോലും ഉറപ്പാണ്.അതെ സമയം നേരിയ ഭൂരിപക്ഷത്തിന് അടുത്തെത്തിയാല്‍ പോലും സ്വതന്ത്രരുടെയോ മറ്റു ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഭരിക്കാനാവില്ലെന്നും വിലയിരുത്തപ്പെടുന്നു.അത്തരമൊരു അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ ലേബറിലെയും ഫിനഗേലിലേയും മുഴുവന്‍ നേതാക്കളും അണികളും പൂര്‍ണ്ണമായി തയാറാവില്ലെന്നത് തന്നെ രാഷ്ട്രീയ അവസ്ഥയ്ക്ക് ഇടയാക്കിയേക്കും.

ഇതിനിടെ ലേബര്‍ പാര്‍ട്ടിയെ തള്ളി മറ്റു പാര്‍ട്ടികള്‍ ഐക്യം സ്ഥാപിക്കാനുള്ള സാധ്യതയും ഉരുത്തിരിയിന്നുണ്ട്.ഷിന്‍ ഫെയിനും,ഫിയനാ ഫാളും ഐക്യത്തിലായേക്കും എന്ന് പ്രചരിപ്പിച്ചാണ് ഫിനഗേല്‍ സ്ഥാനാര്‍ഥികള്‍ വോട്ടു തേടുന്നത് തന്നെ.എന്നാല്‍ അന്തിമ ഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ തീവ്ര സ്വഭാവക്കാരായ ഷിന്‍ ഫെയിനെ തള്ളി ഫിയാന ഫാളും ഫിനഗേലും തമ്മിലുള്ള ഐക്യം ഊട്ടിസ്ഥാപിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ധനകാര്യ ബാങ്കിംഗ് മേഖലയിലെ ഇടനിലക്കാര്‍.

Scroll To Top