Wednesday December 07, 2016
Latest Updates

പ്രേമം കാണാന്‍ പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും ക്യൂവില്‍,ഫോട്ടോ സൂപ്പര്‍ ഹിറ്റ് !

പ്രേമം കാണാന്‍ പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും ക്യൂവില്‍,ഫോട്ടോ സൂപ്പര്‍ ഹിറ്റ് !



പ്രേമം കേരളത്തില്‍ ഒട്ടാകെ ‘പൊടി പൊടി’യ്ക്കുകയാണ്.മലയാളിയുള്ളിടത്തെല്ലാം ഇപ്പോള്‍ പ്രേമമാണ് ചര്‍ച്ചാവിഷയം.ഒരു സിനിമയ്ക്ക് എങ്ങനെ ഇങ്ങനെ പെട്ടന്ന് പേരെടുക്കാന്‍ കഴിഞ്ഞെന്നാണ് നിവിന്‍ പോളിയുടെ ആരാധകരോടൊപ്പം മാലോകരുടെയും സംശയം. പ്രേമിക്കാന്‍ മാത്രമല്ല പ്രേമം സിനിമയുടെ ടിക്കറ്റ് എടുക്കാനും പാടാണെന്ന് പ്രേമം ഹിറ്റായപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാവും.എല്ലായിടത്തും ടിക്കറ്റ് തീരുന്നു ,ബുക്ക് ചെയ്യാതെ പ്രേമം കാണാന്‍ പോകരുത് തുടങ്ങി ഒട്ടേറെ പ്രചരണങ്ങളില്‍ കുറെ സത്യമുണ്ട് താനും.അയര്‍ലണ്ടിലെ താരതമ്യേനെ കൊച്ചു പട്ടണമായ നീനയില്‍ കഴിഞ്ഞ ദിവസം പ്രേമം പ്രദര്‍ശിപ്പിച്ചപ്പോള്‍ പോലും സംഘാടകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം ജനം വന്നുവെന്നാണ് കേഴ്വി. 

ഇതിനിടെ പ്രേമത്തിന്റെ ടിക്കറ്റിന് സൂപ്പര്‍സ്റ്റാര്‍ പൃഥിരാജും ഇന്ദ്രജിത്തും ക്യൂ നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്ക് ഇപ്പോള്‍ നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിയറ്ററില്‍ പ്രേമം സിനിമ കാണാന്‍ വന്ന ആരാധകരേ അമ്പരപ്പിച്ച നേര്‍ക്കാഴ്ച്ചയുടെ ഒരു ചിത്രമാണിത്. 

ടിക്കറ്റ് എടുക്കുന്ന നീണ്ട ക്യൂവില്‍ പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും! സംഭവമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം സിനിമാഷൂട്ടിങ് ആണെന്ന് മനസ്സിലായത്. പുതിയ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി എടുത്ത ഒരു രംഗമായിരുന്നുവത്രെ ഇത്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജും ഇന്ദ്രജിത്തും ജയസൂര്യയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായിക. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

പ്രേമത്തിന്റെ ആള്‍ക്കൂട്ടത്തോടൊപ്പമാണ് ഷൂട്ടിംഗും നടന്നത്.ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു കൊണ്ട് അയര്‍ലണ്ടിലും അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രേമം വരുന്നുണ്ട്. ശനിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ കൂടാതെ കോര്‍ക്കിലെ ഒമ്‌നി പ്ലെക്സ്സില്‍ ജൂലൈ 4 ന് രാവിലെ 10 മണിക്കും ഗാള്‍വേയില്‍ അതേ ദിവസം തന്നെ ടൌണ്‍ ഹാള്‍ സിനിമാസില്‍ രാവിലെ 10.30നും മണിക്കും ‘പ്രേമം’ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Scroll To Top