Monday December 05, 2016
Latest Updates

പ്രേമം വിവാദം കൊഴുക്കുന്നു,വ്യാജപ്പതിപ്പ് വിതരണം ന്യൂ ജനറേഷന്‍ തന്ത്രമായിരുന്നുവെന്നും ആരോപണം

പ്രേമം വിവാദം കൊഴുക്കുന്നു,വ്യാജപ്പതിപ്പ് വിതരണം ന്യൂ ജനറേഷന്‍ തന്ത്രമായിരുന്നുവെന്നും ആരോപണം

(ഫോട്ടോ :പ്രേമം സിനിമയുടെ പൂജ വേള)

കൊച്ചി :പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കള്ളന്‍ കപ്പലില്‍ തന്നെയുള്ളണെന്ന പോലെയുള്ള പ്രചാരണങ്ങള്‍ പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടയിലാണിത്.
ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധരെ കൊണ്ട് ചില കാര്യങ്ങള്‍ പരിശോധിപ്പിക്കേണ്ടി വന്നതിനാലാണ് കൂടുതല്‍ സമയം ചോദ്യം ചെയ്യാനായി വേണ്ടി വന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച അല്‍ഫോന്‍സ് പുത്രന്‍ മാധ്യമങ്ങളോട് രൂക്ഷമായാണ് സംസാരിച്ചത്. തന്നെപ്പറ്റി എല്ലാവരും കള്ളക്കഥകള്‍ മെനയുകയാണ് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. തന്നെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോ നിര്‍മ്മാതാവായ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അല്‍ഫോന്‍സ് പുത്രന്‍ പ്രതികരിച്ചു.
ആദ്യ ഘട്ടത്തില്‍ സിനിമ വിജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ന്യൂ ജനറേഷന്‍ തന്ത്രം വ്യാജ പതിപ്പിന്റെ വിതരണ വിവാദത്തിലൂടെ വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് മറ്റു ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ അഭിപ്രായം

Scroll To Top