Friday February 24, 2017
Latest Updates

വേലി തന്നെ വിള തിന്നു ,’പ്രേമം’ചോര്‍ത്തിയ സെന്‍സര്‍ ബോര്‍ഡിലെ ജീവനക്കാര്‍ അറസ്റ്റില്‍ 

വേലി തന്നെ വിള തിന്നു ,’പ്രേമം’ചോര്‍ത്തിയ സെന്‍സര്‍ ബോര്‍ഡിലെ ജീവനക്കാര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരെ അറസ്റ്റുചെയ്തു. ഇതോടെ, സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ഉറപ്പായെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റുചെയ്തത്. സമീപകാലത്തെ ഏറ്റവു വലിയ ഹിറ്റ് സിനിമയായ പ്രേമം ഇന്റര്‍നെറ്റിലെത്തിയത് സിനിമാ ലോകത്തും വന്‍ വിവാദമായിരുന്നു. പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, സെല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്‌കുകള്‍, ഡിവിഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

സെന്‍സര്‍ കോപ്പി എന്നു വാട്ടര്‍മാര്‍ക്ക് ചെയ്ത കോപ്പിയാണ് നെറ്റില്‍ പ്രചരിച്ചത്. ഈ തുമ്പു പിടിച്ചു നടത്തിയ അന്വേഷണമാണ് ഇവരുടെ അറസ്റ്റിലെത്തി നില്‍ക്കുന്നത്.

Scroll To Top