Tuesday December 06, 2016
Latest Updates

അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നാണ് പഴമക്കാര്‍ പറയാറ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.
*കലോറി അധികമുള്ള ഭക്ഷണങ്ങളാണ് ഗര്‍ഭിണികളാണ് കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. ഇഷ്ടഭക്ഷണം കഴിക്കുന്നതിനൊപ്പം അവ പോഷകസമൃദ്ധമായിരിക്കാനും ശ്രദ്ധിക്കണം ഏത്തപ്പഴം, തവിട് അടങ്ങിയ അരി, ഇലക്കറികള്‍ എന്നിവ അമ്മയുടെ കുഞ്ഞിന്റെയും ആരോഗ്യത്തെയും കുഞ്ഞിന്റെ വളര്‍ച്ചക്കും സഹായിക്കും. എണ്ണയും എരിവും കുറക്കുന്നതാണ് ഉചിതം.
* അയണിന്റെ അളവ്
അമ്മയുടെ ശരീരത്തിലെ അയണിന്റെ അളവ് കുറയാതെ സൂക്ഷിക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചക്ക് അയണിന്റെ അളവ് കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ആദ്യമാസം മുതല്‍തന്നെ ഫോളിക് ആസിഡ് ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിച്ച് തുടങ്ങാവുന്നതാണ്.
* ധാരാളം വെള്ളം കുടിക്കുക
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. കുഞ്ഞിനാവശ്യമുള്ള വെള്ളം കൂടി അമ്മ കുടിക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയില്‍ ശുദ്ധമായ പശുവിന്‍ പാല്‍ കുടിക്കുന്നത് അമ്മക്കും കുഞ്ഞിനും ഉത്തമമാണ്. അതോടൊപ്പം കാത്സ്യത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. മുലപ്പാല്‍ ഉണ്ടാകാനും അമ്മ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അമ്മയുടെ ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടായാല്‍ മൂത്രതടസ്സം, മലബന്ധം എന്നിവയുണ്ടാകും. ഗര്‍ഭാവസ്ഥയിലെ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കും. തൈര്,നട്ട്‌സ്,വിവിധ ജ്യൂസുകള്‍ എന്നിവ കഴിക്കാനും ശ്രദ്ധിക്കുക.

Scroll To Top