Monday June 25, 2018
Latest Updates

ഐറീഷ് പാര്‍ലമെന്റില്‍ പ്രാര്‍ഥിക്കേണ്ട സമയത്ത് എഴുന്നേറ്റ് നില്‍ക്കിലെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ !

ഐറീഷ് പാര്‍ലമെന്റില്‍ പ്രാര്‍ഥിക്കേണ്ട സമയത്ത് എഴുന്നേറ്റ് നില്‍ക്കിലെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ !

ഡബ്ലിന്‍ :ഐറീഷ് പാര്‍ലമെന്റില്‍ പ്രാര്‍ഥിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണോ?ഇതിന്മേലുള്ള വിവാദം ആരോപണങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിയിലുമെത്തി.ഇതിനെല്ലാമൊടുവില്‍ നിന്നുകൊണ്ടുള്ള 30സെക്കന്‍ഡ് പ്രാര്‍ഥനയെ പാര്‍ലമെന്റ് അംഗീകരിച്ചു. പ്രാഥനയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് മുഖ്യപാര്‍ട്ടികളും ഇടതുപാര്‍ട്ടികളും വ്യത്യസ്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ചു.ഒടുവില്‍ ഇന്ന് മുതല്‍ നിന്നുകൊണ്ടുള്ള പ്രാര്‍ഥന നിര്‍ബന്ധമാക്കി.

ഓ ദൈവമേ,ഞങ്ങള്‍ നിന്നോട് യാചിക്കുന്നു,പരിപാവനമായ ഞങ്ങളുടെ പ്രചോദനങ്ങളെ നടപ്പാക്കാന്‍ അങ്ങയുടെ കരുണാപൂര്‍ണമായ സഹായം ഞങ്ങള്‍ക്ക് തരേണമേ,ഞങ്ങളുടെ എല്ലാ വാക്കുകളും പ്രവൃത്തിയും നിന്നില്‍ നിന്നും തുടങ്ങുന്നു,അതിനെ നീ തന്നെ സന്തോഷപൂര്‍വം കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പര്യവസാനിപ്പിക്കേണമേ,ആമേന്‍.

ഈ പ്രാര്‍ഥനയാണ് ഐറീഷ് പാര്‍ലമെന്റില്‍ നിന്നും ഉയരുക.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയ പ്രാര്‍ഥനയുടെ പരിഷ്‌കരിച്ച രൂപമാണിത്.

മതരഹിത അംഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി പ്രാര്‍ഥനയ്ക്ക് ശേഷം .ഒരു നിമിഷത്തെ മൗനവും അനുവദിച്ചു.

കാനഡയിലും യുഎസിലും ആസ്ത്രേലിയയിലുമൊക്കെയുണ്ടെങ്കിലും പ്രാര്‍ഥനയോടെ ദിവസം തുടങ്ങുന്ന നടപടികള്‍ നിലനില്‍ക്കുന്ന ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.രാജ്യത്തിന്റെ പ്രൊഫൈല്‍ മാറിയതായി ഫിനഗല്‍ പാര്‍ടിയിലെ ജൂനിയര്‍ മന്ത്രി മാര്‍കേല കൊര്‍കോറന്‍ കെന്നെഡി പറഞ്ഞു.

പാരമ്പര്യത്തെ അംഗീകരിക്കുന്ന ആധുനിക അയര്‍ലണ്ടിനെയാണ് പ്രാര്‍ഥന തുടരുവാനുള്ള തീരുമാനത്തിലൂടെ കാണാനാവുന്നതെന്ന് ഫീയന്നാ ഫെയ്ലിലെ മേരി ബട്ലര്‍ അഭിപ്രായപ്പെട്ടു.
ഇതു നമ്മുടെ പാരമ്പര്യമാണ്.എല്ലാ നന്മകളും നമ്മള്‍ നിലനിര്‍ത്തുന്നതുപോലെ ഇതും തുടരണം.പാരമ്പര്യത്തെ ഇല്ലാതാക്കേണ്ട ആവശ്യമില്ല-മേരിയെ അനുകൂലിച്ച് ആനീ റീബിറ്റും രംഗത്തു വന്നു.

ഇത് ശുദ്ധ അസംബന്ധമാണ്-ഷിന്‍ ഫിന്‍ റ്റി ഡി ഒ സ്നോഡൈഗ് വിവരിച്ചു.ഇത് പാര്‍മെന്റ് തുടരുന്നതാവാം,ബ്രിട്ടീഷ് പാര്‍ലമെന്റിലും എലിസബത്ത് രാജ്ഞിയുടെ കാലം മുതല്‍ ഉണ്ടാവാം,.എന്നാല്‍ ഇത് മറ്റ് മത വിശ്വാസികളോടും അവരെ പ്രതിനിധീകരിക്കുന്ന അംഗങ്ങളോടുമുള്ള അവഗണനയാണ്.
ഈ നിര്‍ദേശം അമ്പരിപ്പിക്കുന്നു’

സോളിഡാരിറ്റി-പി.ബി.പി ടിഡി റൂത്ത് കോപ്പിംഗറുടെ അഭിപ്രായത്തില്‍ ഇതൊക്കെ മനസ്സാലെ നിര്‍വഹിക്കുന്നതാവണം,അല്ലാതെ നിര്‍ബന്ധമോ ആവശ്യമോ,ചുമതലയോ ആക്കരുത്.അനുസരിക്കാത്തവര്‍ക്കെതിരെ അച്ചടക്കനടപടികളും വേണ്ടെന്നാണ് ടിഡിയുടെ നിലപാട് ഇതാണ്.പള്ളിയും സര്‍ക്കാരും തമ്മില്‍ വേര്‍തിരിവുണ്ടാകണമെന്നാണ് സമൂഹത്തിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.

സ്വാതന്ത്രാംഗം ജോണ്‍ കോളിന്‌സാവട്ടെ യേശുക്രിസ്തുവിന്റെ പഠനങ്ങളും വാക്കുകളും പ്രതിധാനം ചെയ്യാനല്ല താന്‍ തിരഞ്ഞെടുക്കപ്പെട്ടിക്കുന്നതെന്നു തുറന്നടിച്ചു.

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മാറ്റീ മക് ഗ്രാത്ത്,ഹീലി റേയ്സ് തുടങ്ങി ഒട്ടേറെ സ്വതന്ത്ര അംഗങ്ങളും പ്രാര്‍ഥനയെ അനുകൂലിച്ച് വോട്ടുചെയ്തു.പ്രാര്‍ഥനാ സമയത്ത് എഴുനേറ്റു നില്‍ക്കേണമെന്ന ഭേദഗതി അംഗീകരിക്കേണ്ടതില്ലെന്നാണ് പക്ഷെ റൂത്ത് കോപ്പിംഗറടക്കമുള്ള റ്റി ഡിമാരുടെ തീരുമാനം.

Scroll To Top