Friday December 09, 2016
Latest Updates

സ്വോര്‍ഡ്‌സ് സെ.ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

സ്വോര്‍ഡ്‌സ് സെ.ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

സ്വോര്‍ഡ്‌സ്: സെ.ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ 201516 അധ്യായന വര്‍ഷ പ്രവേശനോത്സവം 2015 സെപ്റ്റംബര്‍ മാസം 12 ന് വി.കുര്‍ബനാനന്തരം റവ. ഫാ .എബ്രഹാം പരുത്തികുന്നേല്‍ നിര്‍വഹിച്ചു . തുടര്‍ന്ന് നല്കിയ സന്ദേശത്തില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുള്ള ജീവിതചര്യക്ക് മതബോധനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.തിരക്കു പിടിച്ച ജീവിതത്തിനിടയിലും ക്രിസ്തീയ പാരമ്പര്യം ഉയര്‍ത്തിപിടിക്കാനുള്ള അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്‌നത്തെ അദ്ദേഹം പ്രശംസിക്കുകയും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏല്ലാ പ്രാര്‍ഥന മംഗളങ്ങളും നേരുകയും ചെയ്തു. 

പുതിയ കുട്ടികള്‍ക്ക് ഹെഡ് മാസ്റ്റര്‍ ജുബി ജോണ്‍ സ്വഗതം ആശംസിച്ചു.എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചക്ക് 2:00 മണി മുതല്‍ സ്വോര്‍ഡ്‌സ് ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് പള്ളിയില്‍ വച്ചാണ് സണ്‍ഡേ സ്‌കൂള്‍ നടത്തപെടുന്നത് . ഇനിയും തങ്ങളുടെ കുട്ടികളെ സണ്‍ഡേ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായി ബന്ധപെടണമെന്നു വികാരി ഫ.തോമസ് പുതിയമഠത്തില്‍ അറിയിച്ചു .

Scroll To Top