Friday December 09, 2016
Latest Updates

ഓ സി ഐ കാര്‍ഡ്, ഐ ഓ സി കാര്‍ഡായി:വിദേശ ഇന്ത്യാക്കാര്‍ക്ക് ഇനി ആജീവനാന്ത വിസ 

ഓ സി ഐ കാര്‍ഡ്, ഐ ഓ സി കാര്‍ഡായി:വിദേശ ഇന്ത്യാക്കാര്‍ക്ക് ഇനി ആജീവനാന്ത വിസ 

ന്യൂഡല്‍ഹി: പ്രവാസികളുടെ ആജീവനാന്ത വിസയ്ക്കുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. പേഴ്‌സ്ണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) എന്നീ കാര്‍ഡുകള്‍ ഒന്നിപ്പിച്ച് ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ആണ് രാഷ്ട്രപതി ഒപ്പുവച്ചത്. പുതിയതായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് ഐ ഓ സി കാര്‍ഡ് എന്നാവും അറിയപ്പെടുക.’ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ ‘എന്ന പദം ഉപയോഗിക്കുന്ന സ്ഥലങ്ങളിലെല്ലാം’ ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഹോള്‍ഡര്‍ എന്ന പദമാവും ഇനി ഉപയോഗിക്കപ്പെടുകpbd

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിലാണ് പ്രവാസികള്‍ക്കായി നരേന്ദ്ര മോദി പുതിയ സമ്മാനം നല്‍കിയത്.വളരെ നാളായി പ്രവാസികളുടെ പ്രധാന ആവശ്യമായ ആജീവനാന്ത വിസ എന്ന ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്.പ്രധാന മന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു ആജീവനാന്ത വിസ.രാഷ്ട്ര തിയുടെ പ്രസ് സെക്രട്ടറി വേണു രാജമണിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കുന്നതിനും പുതിയ നിയമം സഹായകമാകും. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചാല്‍ പൊലീസ് സ്റ്റഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയും ഈ ഓര്‍ഡിനന്‍സിലൂടെ ഇല്ലാതാകുന്നു. 
പ്രവാസികളെ ഏറെ അലട്ടിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്.

പുതിയ നിയമഭേദഗതി പ്രകാരം പിഐഒ, ഒസിഐ കാര്‍ഡുകള്‍ ഒന്നാവുകയും പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡര്‍ എന്ന ഒറ്റ നിര്‍വചനത്തിന് കീഴിലാവുകയും ചെയ്യും. ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷം രാജ്യത്ത് തങ്ങിയാല്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയിലും ഇളവ് വരുത്തും.ഓ സി ഐ കാര്‍ഡ് ഹോള്‍ഡര്‍മാരുടെ മൈനറായ മക്കള്‍ക്കുള്ള വിസാ വ്യവസ്ഥകളിലും ഇളവ് വരുത്തിയിട്ടുണ്ട്. Pravasi-Bhartiya-Divas-2015-Gujarat-Watch-Live-Streaming-220x162

ആജീവനാന്ത വിസ എന്ന് പേരുണ്ടെങ്കിലും ഓ.സി.ഐ. കാര്‍ഡും (പുതിയ ഐ ഓ സി കാര്‍ഡ് )അതോടൊപ്പം പൌരത്വമുള്ള രാജ്യത്തുനിന്നും ലഭിച്ച പാസ്‌പോര്‍ട്ടില്‍ ‘യു’ വിസാ സ്റ്റിക്കറും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. പഴയ പാസ്‌പോര്‍ട്ടിലാണ് ‘യു’ വിസാ സ്റ്റിക്കര്‍ എങ്കില്‍ പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും ഓ.സി.ഐ. കാര്‍ഡും എല്ലാമായിട്ടു വേണം യാത്ര ചെയ്യുവാന്‍ .

ഇപ്പോഴത്തെ സ്ഥിതിയില്‍ ഓ.സി.ഐ. കാര്‍ഡ് എന്നാല്‍ ആജീവനാന്ത വിസ എന്നാണ് പ്രവാസികളെ ധരിപ്പിച്ചിരുന്നത്. യഥാര്‍ഥത്തില്‍ ഓ.സി.ഐ. കാര്‍ഡിനോടൊപ്പം പൗരത്വം സ്വീകരിച്ചിരിക്കുന്ന രാജ്യത്തെ, പാസ്‌പോര്‍ട്ടില്‍ ‘ യു ‘വിസ സ്റ്റിക്കര്‍ പതിക്കും . അതാണ് ആജീവനാന്ത വിസാ ആയി സ്വീകരിക്കുന്നതെന്നാണ് വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

Scroll To Top