Saturday December 10, 2016
Latest Updates

പ്രവാസി വോട്ട് ;3000 വോട്ടിന് ഗുജറാത്ത് മുടക്കിയത് 20 കോടി:കേരളത്തിന് പണമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

പ്രവാസി വോട്ട് ;3000 വോട്ടിന് ഗുജറാത്ത് മുടക്കിയത് 20 കോടി:കേരളത്തിന് പണമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള ഇ വോട്ടിംഗ് ഏര്‍പ്പെടുത്തിയാല്‍ വോട്ടൊന്നിന് ആയിരക്കണക്കിന് രൂപയുടെ ചിലവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.2010 ലെ ലോക്കല്‍ ഇലക്ഷനില്‍ ബറോഡയില്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് നടത്തിയിരുന്നു.തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നുമുള്ള വോട്ടര്‍മാര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കിയ സംഭവം വിജയകരമായിരുന്നു. 

കുറവുകള്‍ പരമാവധി പരിഹരിച്ച് ഇ വോട്ടിങ് നടപ്പാക്കിയ ബറോഡയില്‍ 3000 പ്രവാസികള്‍ വോട്ട് ചെയ്തപ്പോള്‍ ചെലവായത് 20 കോടി രൂപയായിരുന്നു.

കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ഈ ചെലവു സംസ്ഥാന സര്‍ക്കാരിനും തല്‍ക്കാലം താങ്ങാന്‍ കഴിയില്ല എന്നാണ് കമ്മീഷന്‍ നിലപാട്.

ഇതിനു പുറമെ ഗള്‍ഫ് മേഖലകളില്‍ ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന തൊഴിലാളികളുടെ രേഖകള്‍ പലപ്പോഴും സ്‌പോണ്‍സര്‍മാരുടെ കൈവശമായിരിക്കും. ഇതുകൊണ്ടു തന്നെ വോട്ടിങ്ങിന്റെ സുതാര്യത ഉറപ്പു വരുത്താനാകില്ല. മാത്രമല്ല വോട്ടിങ് സമയത്തു ബാഹ്യ ഇടപെടലുകള്‍ക്കും സാധ്യതയുണ്ട്. രഹസ്യ വോട്ടിങ് ഉറപ്പാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവാസികളുടെ ഇവോട്ടിങ്ങിനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയത്.
അതേ സമയം ഗുജറാത്തിലാവട്ടെ ഒക്‌റ്റോബറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടവകാശം നല്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ആദ്യമായി സംഘടിപ്പിച്ച്തിനാലാണ് 2010 ലെ തിരഞ്ഞെടുപ്പില്‍ ചിലവ് കൂടി പോയതെന്നാണ് ഗുജറാത്തിന്റെ വാദം 

പ്രവാസികള്‍ക്കുള്ള ഇവോട്ടിങ്, പ്രോക്‌സി വോട്ടിങ് സംവിധാനങ്ങള്‍ അനുവദിക്കുന്നത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രവാസികള്‍ക്കുള്ള വോട്ടര്‍ പട്ടിക പ്രത്യേകമായാണു തയാറാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോര്‍ട്ട്, ഫോട്ടോ ഐഡി, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ കോപ്പി തെരഞ്ഞെടുപ്പു വരണാധികാരിക്ക് അയക്കണം.

ഈ രീതിയില്‍ അപേക്ഷ നല്‍കി കഴിഞ്ഞ തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത് 16,000 പ്രവാസികള്‍ മാത്രമാണ്. ഇതില്‍ പതിനായിരത്തോളം പേര്‍ മലയാളികള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ 3,000 പേര്‍ മാത്രമമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടില്‍ എത്തിയത്. നാട്ടിലെത്തി വോട്ട് ചെയ്യുന്നതിനുള്ള ചെലവു പരിഗണിച്ച് പ്രോക്‌സി വോട്ടിങ്ങോ ഇവോട്ടിങ്ങോ അനുവദിക്കണമെന്ന ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ രേഖയുമായി നാട്ടിലുള്ള വ്യക്തിക്കു പ്രവാസി വോട്ടര്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതിനെയാണ് പ്രോക്‌സി വോട്ടിങ് എന്നു പറയുന്നത്. നാട്ടിലുള്ള ഒരു വ്യക്തിക്ക് ഒരാളുടെ പ്രോക്‌സി ആയി മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളു എന്നു നിഷ്‌കര്‍ഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടു സ്വീകരിച്ചിട്ടുണ്ട്.



Scroll To Top