Tuesday December 06, 2016
Latest Updates

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റത്തിന്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റത്തിന്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നിരവധി സ്‌ക്രിപ്റ്റുകളുമായി പ്രമുഖര്‍ മോഹന്‍ലാലിനേയും പ്രണവിനേയും സമീപിച്ചിട്ടുണ്ടെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പ്രണവ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മോഹന്‍ലാലും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് അയാള്‍ക്ക് തോന്നുമ്പോള്‍ അഭിനയ രംഗത്തേക്ക് വരട്ടെ എന്ന നിലപാടായിരുന്നു മോഹന്‍ലാലിന്റേത്. പ്രണവ് സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്ത ഏതാണ്ട് സ്ഥിരീകരിക്കപ്പെടുന്പോള്‍ ദീര്‍ഘനാളായി ആരാധകര്‍ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരമാവുകയാണ്.

2002ല്‍  തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയിലെത്തിയത്. അതേ വര്‍ഷം മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് കരസ്ഥമാക്കി. പിന്നീട് സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് മാറി നിന്ന പ്രണവ് വളര്‍ന്നപ്പോള്‍ കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിന്റെ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll To Top