Wednesday December 07, 2016
Latest Updates

പുലി മുരുഗനില്‍ മോഹന്‍ലാലിനൊപ്പം പ്രഭുവുമുണ്ടെന്ന് സൂചന

പുലി മുരുഗനില്‍ മോഹന്‍ലാലിനൊപ്പം പ്രഭുവുമുണ്ടെന്ന് സൂചന

വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനില്‍ തമിഴ് നടന്‍ പ്രഭുവുമുള്ളതായി സൂചന. മികച്ച സിനിമയൊരുക്കാന്‍ തയാറെടുക്കുന്ന വൈശാഖ് ദക്ഷിണേന്ത്യയിലെ മികച്ച അഭിനേതാക്കളെ ഒരുമിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രഭുവിനെ ചിത്രത്തിലേക്ക് കൊണ്ടു വരുന്നതെന്നാണ് സൂചന.

വൈശാഖിന്റെ ശ്രമങ്ങള്‍ ഫലം കാണുകയാണെങ്കില്‍ 1996ല്‍ പുറത്തിറങ്ങിയ കാലാപാനിക്ക് ശേഷം മോഹന്‍ലാലും പ്രഭുവും ഒരു സിനിമയില്‍ വീണ്ടും അഭിനയിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായിരുന്നു കാലാപാനി.

അതേസമയം പ്രഭു അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് ബോക്‌സ് ഓഫീസില്‍ ഒരു ചലനവുമുണ്ടാക്കാതെ പോയ വിനയന്‍ ചിത്രം ഡ്രാക്കുളയായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലേക്ക് പ്രഭു ഉടനെ തിരികെ എത്തുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

പുലിമുരുഗന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലൊക്കേഷന്‍ ഹണ്ടിലാണ്. മെയില്‍ ചിത്രീകരണം തുടങ്ങാനാണ് അവര്‍ ഉദ്ദേശ്യിക്കുന്നത്. മോഹന്‍ലാലിനെ തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലായിരിക്കും സംവിധായകന്‍ അവതരിപ്പിക്കുക എന്നറിയുന്നു. നിലവില്‍ മോഹന്‍ലാലിന്റെ എന്നും എപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ലൈല ഓ ലൈലയാണ് മോഹന്‍ലാലിന്റെ പുറത്തു വരാനുള്ള അടുത്ത ചിത്രം.

Scroll To Top