Friday December 09, 2016
Latest Updates

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂക്കന്‍ മേഖലയില്‍ രണ്ടു മണിക്കൂറോളം വൈദ്യുതി മുടങ്ങി

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂക്കന്‍ മേഖലയില്‍ രണ്ടു മണിക്കൂറോളം വൈദ്യുതി മുടങ്ങി

ലൂക്കന്‍ :ഇ എസ് ബി നെറ്റ്‌വര്‍ക്കിലെ തകരാറ് മൂലം ലൂക്കന്‍, ഡ്ബ്ലിനിലെ ക്ലോണ്‍ഡാന്‍ക്കിന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി 8.30 മുതല്‍ വൈദ്യുതി മുടങ്ങി.ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഏറെ നേരം വൈദ്യുതി മുടങ്ങിയത് എന്ന് ഒരു ഉപഭോക്താവ് പറഞ്ഞു.

ഹാലോവിന്‍ ആഘോഷ ലഹരിയില്‍ തന്നെയാണ് 5 500 ഓളം വീടുകള്‍ ഇരുട്ടിലായതെന്നത്  ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വൈദ്യതിത്തകരാറുമൂലം ഉണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി വക്താവ് ക്ഷമ ചോദിച്ചു. രാത്രി 10 മണിയോടെ തന്നെ കൂടി വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി ഇ എസ് ബി അറിയിച്ചു

Scroll To Top