Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഏഴര ലക്ഷം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ !

അയര്‍ലണ്ടില്‍ ഏഴര ലക്ഷം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ !

സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ 750,000 ജനങ്ങള്‍ ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തില്‍. ആഴ്ചയില്‍ വെറും 218 യൂറോ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം. സാമ്പത്തിക മാന്ദ്യം ആരംഭിച്ച ശേഷം 100,000 പേര്‍ കൂടി കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീണിരിക്കുകയാണ്. ഇത് രാജ്യത്തെ കനത്ത പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്നും, സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിലെ മറ്റ് പ്രധാന കണക്കുകള്‍ ഇങ്ങനെ:
$ ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ ജീവിക്കുന്ന 18% മുതിര്‍ന്നവര്‍ക്കും ജോലി ഉണ്ട്.
$ രാജ്യത്തെ അഞ്ചില്‍ ഒന്ന് കുട്ടികളും ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലാണ്.
$ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോരുത്തര്‍ക്കും സോഷ്യല്‍ അസിസ്റ്റന്‍സ് റേറ്റ് ആയി ലഭിക്കുന്നത് 30 യൂറോയ്ക്ക് താഴെ മാത്രം.

ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ ജീവിക്കുന്ന 57% പേരുടെയും പ്രശ്‌നം തൊഴിലില്ലായ്മയല്ലെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ഡയറക്ടര്‍ ഡോ: ഷോണ്‍ ഹീലി പറഞ്ഞു. അവര്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ എന്നിവരാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന അഞ്ചില്‍ ഒന്ന് പേര്‍ക്കും ജോലി ഉണ്ട്. ബേസിക് ഇന്‍കം സിസ്റ്റം നടപ്പിലാക്കല്‍, സോഷ്യല്‍ വെല്‍ഫെയര്‍ റേറ്റിന്റെ കാര്യക്ഷമമായ വിതരണം, യൂണിവേഴ്‌സല്‍ സ്റ്റേറ്റ് പെന്‍ഷന്‍ സംവിധാനം കൊണ്ടുവരിക, ശാരീരികമായി വൈകല്യങ്ങളുള്ളവര്‍ക്ക് സഹായധനമെത്തിക്കുക എന്നവയാണ് ഈ പ്രശ്‌നത്തെ നേരിടാനുള്ള മാര്‍ഗങ്ങളായി സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ചൂണ്ടിക്കാട്ടുന്നത്.

Scroll To Top