Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ സമ്പത്തിന്റെ പകുതിയും 10% പേരുടെ കയ്യില്‍

അയര്‍ലണ്ടിലെ സമ്പത്തിന്റെ പകുതിയും 10% പേരുടെ കയ്യില്‍

ഡബ്ലിന്‍ :രാജ്യത്തെ ആകെ സമ്പത്തിന്റെ 53.3%വും സമൂഹത്തിലെ ഉന്നതരായ 10% പേരുടെ കയ്യില്‍ എന്ന റിപ്പോര്‍ട്ട്.
ദാരിദ്ര്യരേഖയ്ക്കു കീഴില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തിലും അയര്‍ലണ്ടില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2008ല്‍ 6.3% ആയിരുന്നു ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണമെങ്കില്‍ 2014 ഇത് 11.2% ആയി ഉയര്‍ന്നു. പബ്ലിക് എജ്യുക്കേഷന്‍ ചാരിറ്റിയായ ടി.എ.എസ്.സി (തിങ്ക് ടാങ്ക് ഫോര്‍ ആക്ഷന്‍ ഓണ്‍ സോഷ്യല്‍ ചെയ്ഞ്ച്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അയര്‍ലണ്ടിലെ സമൂഹത്തില്‍ സാമ്പത്തിക തുല്യത ഇല്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കുട്ടികള്‍ക്ക് പ്രധാനമായും ആവശ്യമായത് അഞ്ചു കാര്യങ്ങളാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു; സുരക്ഷിതത്വം, ഭക്ഷണം, വീട്, സ്നേഹം, വിദ്യാഭ്യാസം എന്നിവയാണ് അവ.

രാജ്യത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ശമ്പളം ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ശമ്പളങ്ങള്‍ തമ്മില്‍ 13.9% വ്യത്യാസമുണ്ട്.

Scroll To Top