Sunday September 24, 2017
Latest Updates

പ്രതാപ് പോത്തന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയറാം

പ്രതാപ് പോത്തന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയറാം

പ്രതാപ് പോത്തന്‍ തനിക്കും മകനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് നടന്‍ ജയറാം. ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ ജയറാം സ്ഥലത്തെ മലയാളം റേഡിയോ ആയ എസ്ബിഎസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് പ്രതികരണം.

ഫേസ്ബുക്കിലായിരുന്നു നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ജയറാമിനും മകനുമെതിരെ ആഞ്ഞടിച്ചത്. വ്യക്തിപരമായി അദ്ധേഹം നടത്തിയ ആക്രമണങ്ങള്‍ ഓണ്‍ലൈന്‍ ചാനലുകളും മറ്റും ഏറ്റെടുത്തതോടെ വലിയ വിവാദത്തിനു കളമൊരുങ്ങിയിരുന്നു. ഇതേക്കുറിച്ചുള്ള ജയറാമിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു അത് വിട്ടേക്കു അത് മറുപടി അര്‍ഹിക്കാത്ത ഒന്നാണെന്ന് ജയറാമിന്റെ മറുപടി. പ്രതാപ് പോത്തന്‍ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നായിരുന്നു ജയറാമിന്റെ മറുപടി.

പേര് പറയാതെ ഒരു നടന്‍ എന്ന പരാമര്‍ശം നടത്തിയായിരുന്നു പൊത്തന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. പിന്നീട് ജയറാം എന്ന പേര് എടുത്തു പറഞ്ഞ് തന്നെ വിമര്‍ശനമുന്നയിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഈ പോസ്റ്റ് നീക്കം ചെയ്യുകയും അതിന് ഫേസ്ബുക്കിലൂടെ തന്നെ വിശദീകരണം നല്‍കുകയും ചെയ്തു.

 

Scroll To Top