Saturday December 03, 2016
Latest Updates

തക്കാളി +പൊട്ടെറ്റോ=പൊട്ടൊറ്റോം! അയര്‍ലണ്ടില്‍ പുതിയ ചെടി ശ്രദ്ധേയമാകുന്നു !

തക്കാളി +പൊട്ടെറ്റോ=പൊട്ടൊറ്റോം! അയര്‍ലണ്ടില്‍ പുതിയ ചെടി ശ്രദ്ധേയമാകുന്നു !

അയര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനം ചെടി കാഴ്ച്ചക്കാര്‍ക്ക് കൗതുകമാവുന്നു.പൊട്ടൊറ്റോം എന്നു പേരുള്ള ചെടി പേരു സൂച്പ്പിക്കും പോലെ തന്നെ താക്കാളിയുടെയും, ഉരുള കിഴങ്ങിന്റേയും സങ്കരരൂപമാണ്. ഒരൊറ്റ ചെടിയില്‍ നിന്നു തന്നെ തക്കാളിയും ഉരുള കിഴങ്ങും ലഭിക്കുമെന്നര്‍ത്ഥം.
തക്കാളി ചെടിയുടെ മുകള്‍ ഭാഗവും,ഉരുളകിഴങ്ങിന്റെ കീഴ്ഭാഗവും ചേര്‍ത്താണ് ചെടി വികസിപ്പിച്ചെടുത്തത്. മുകളിലെ തക്കാളിയെ ഉരുള കിഴങ്ങും, കീഴ്ഭാഗത്തുള്ള ഉരുളകിഴങ്ങിനെ തക്കാളിയും വളരാന്‍ സഹായിക്കുന്നു.
കഴിഞ്ഞാഴ്ച്ച ചെടി ആദ്യമായി വില്‍പ്പനക്കെത്തിയതു മുതല്‍ ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൌണ്ടി മീത്തിലെ, നവനിലുള്ള ബീച്ച് മൌണ്ട് ഗാര്‍ഡന്‍ സെന്റര്‍ മാനേജര്‍ സീറ മക് ക്വൈഡ് പറയുന്നു. തക്കാളി മുഴുവന്‍ പറിച്ചു  കഴിഞ്ഞാല്‍ ചെടി പിഴുതെടുത്ത് ഉരുള കിഴങ്ങ് ശേഖരിക്കാം. ഒരൊറ്റ ചെടിയില്‍ നിന്നും 500 തക്കാളിയും രണ്ട് കിലോഗ്രാം വരെ ഉരുളകിഴങ്ങും ഉത്പാദിപ്പിക്കാനാവും!

Scroll To Top