Saturday December 03, 2016
Latest Updates

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമായി ,നൂറു പേരേ അടിയന്തരമായി നിയമിക്കും ,നാസില്‍ സമരം മാറ്റിവെച്ചു 

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമായി ,നൂറു പേരേ അടിയന്തരമായി നിയമിക്കും ,നാസില്‍ സമരം മാറ്റിവെച്ചു 

ഡബ്ലിന്‍ :എച്ച് എസ് ഇ നൂറിലധികം നഴ്‌സുമാര്‍ക്ക് അടിയന്തരമായി നിയമനം നല്കുമെന്ന് ഐറിഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി അസോസിയേഷന്‍.വര്‍ദ്ധിച്ചു വരുന്ന ജനത്തിരക്ക് പരിഗണിച്ച് മിഡ് വെസ്റ്റ് കില്‍ഡയര്‍ മേഖലകളില്‍ എത്രയും പെട്ടന്ന് നഴുസുമാരെ നിയോഗിക്കുമെന്നാണ് സംഘടനയ്ക്ക് സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിച്ചിരിക്കുന്നത്.

ലിമറിക്ക്,നീന,ക്രൂം,എന്നിസ് ആശുപത്രികളിലായി 70 പേരെയും,നാസ് ആശുപത്രിയില്‍ 39 നഴ്‌സുമാരെയും നിയമിക്കാന്‍ നടപടിയായിക്കഴിഞ്ഞു.
സര്‍ക്കാരില്‍ നിന്നും നഴ്‌സിംഗ് യൂണിയന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നാസ് ആശുപത്രിയില്‍ നാളെ മുതല്‍ നഴ്‌സുമാര്‍ ആരംഭിക്കാനിരുന്ന സമരം മാറ്റി വെച്ചതായി നഴ്‌സിംഗ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു

Scroll To Top