Sunday December 04, 2016
Latest Updates

ദുഃഖ:പൂര്‍വ്വം ഫിംഗ്ലസ് :നാരായണന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും 

ദുഃഖ:പൂര്‍വ്വം ഫിംഗ്ലസ് :നാരായണന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും 

ഡബ്ലിന്‍:അകാലത്തില്‍ മരണം വന്നു കൂട്ടിക്കൊണ്ടു പോയ ഫിംഗ്ലസിലെ നാരായണന്റെ മൃതദേഹം ബാംഗ്ലൂരിലേയ്ക്ക് കൊണ്ട് പോയി ബ്രാഹ്മണ സമുദായാചാര പ്രകാരം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.തിങ്കളാഴ്ചയാണ് നാരായണന്‍ (48) നിര്യാതനായത്.

സംഭവ വിവരമറിഞ്ഞ് അനുശോചനം അറിയിച്ച് ഫിംഗ്ലസിലെ നാരായണന്റെ വസതിയിലേക്ക് മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഇന്നലെ രാത്രി മുതല്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.ഡബ്ലിനിലെ കന്നഡ തമിഴ് സമൂഹങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാരായണന്റെ മരണവാര്‍ത്ത അവരെയും ദുഃഖത്തിലാഴ്ത്തി.

പോസ്റ്റ്‌മോര്‍ട്ടം രണ്ടു ദിവസം വരെ വൈകിയേക്കാം എന്നാണ് കരുതപ്പെടുന്നത്.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാരായണന് അന്ത്യോപചാരം അര്‍പ്പിക്കാനായി പൊതു സമൂഹത്തിന് അവസരമൊരുക്കും.

കേരളവുമായി ജന്മ ബന്ധമുള്ള കുടുംബമാണ് നാരായണന്റേത്.ദക്ഷിണ കന്നടയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് കുടിയേറിയ നാരായണന്റെ വൃദ്ധരായ മാതാപിതാക്കള്‍ ഒറ്റയ്ക്കായതിനാല്‍ അവരെ കാണാന്‍ അവധിക്കായി നാട്ടിലേയ്ക്ക് പോകാനുള്ള ആലോചനകള്‍ നടക്കവേയാണ് അപ്രതീക്ഷിതമായി മരണം നാരായണനെ തേടിയെത്തിയത്.

നാരായണന്റെ ആകസ്മിക നിര്യാണത്തില്‍ കേഴുന്ന കുടുംബത്തിന് സാമ്പത്തികമായെങ്കിലും സമാശ്വാസമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫിംഗ്ലസിലെ ഇന്ത്യന്‍ സമൂഹം.ഈ ഉദ്യമത്തോട് സഹകരിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് വേണ്ടി പരേതന്റെ ഭാര്യ സുഗന്ധിയുടെ ബാങ്ക് അക്കൗണ്ട് വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു

Account name: Suganthi Shanmuga Sundaram
Account No.: 01270013
NSC: 932205
BIC: AIBKIE2D
IBAN: IE 98AIBK93220501270013

Scroll To Top