Saturday December 03, 2016
Latest Updates

പോസ്റ്റര്‍ യുദ്ധം തുടങ്ങി,പരാതികളുമായി ഇരു പക്ഷവും:ഇടപെടാനില്ലെന്ന് റഫറണ്ടം കമ്മീഷന്‍ 

പോസ്റ്റര്‍ യുദ്ധം തുടങ്ങി,പരാതികളുമായി ഇരു പക്ഷവും:ഇടപെടാനില്ലെന്ന് റഫറണ്ടം കമ്മീഷന്‍ 

ഡബ്ലിന്‍ :ഹിതപരിശോധയില്‍ ഇരു വിഭാഗവും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധത്തിന് തുടക്കമായി.പോസ്റ്ററിലെ ഉള്ളടക്കത്തെ കുറിച്ച് ഇരു വിഭാഗവും വ്യാപകമായ പരാതികള്‍ ഉയര്‍ത്തുമ്പോഴും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് ഹിതപരിശോധനാ കമ്മീഷന്‍.
പോസ്റ്റുകളിലെ ഉള്ളടക്കം പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് തീരുമാനിക്കാം. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കമ്മീഷനെ സമീപിക്കാം. എങ്കിലും, കമീഷന്റെ പ്രാഥമിക ഉത്തരവാദിത്വം ഹിതപരിശോധനയില്‍ വോട്ടിങ്ങിനായി പരമാവധി ആളുകളെ ചേര്‍ക്കുക എന്നതാണ്. എന്നാല്‍, പോസ്റ്ററുകളിലെ ഉള്ളടക്കത്തെകുറിച്ച് ഇതുവരെ എത്ര പരാതികള്‍ ലഭിച്ചു എന്ന് വ്യക്തമാക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല.
യെസ് വിഭാഗം വക്താവ് ഗ്രാനി ഹീലി പറയുന്നത് തങ്ങള്‍ പോസ്റ്ററുകള്‍ കൂടുതല്‍ മനോഹരവും വിജ്ഞാനപ്രദവുമാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്.പൊതു നിരത്തുകളിലെ പോസ്റ്ററുകള്‍ അതുവഴി നടന്നോ വാഹനത്തിലോ പോകുന്ന ആളുകള്‍ക്കിടയില്‍ ഹിത പരിശോധനയെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ഉദ്ദേശത്തിലുളളതാണ്.
തങ്ങള്‍ പോസ്റ്റുറുകളുടെ പൂര്‍ണ്ണതയ്ക്കായി ഒരു നിയമ വിദഗ്ദ്ധന്റെ സഹായം തേടിയതായി ഫാദേഴ്‌സ് ആന്‍ഡ് മദേഴ്‌സ് മാറ്റേര്‍സ് സംഘടനയുടെ വക്താവ് കീത്ത് മില്‍സ് പറയുന്നു. നേരത്തേ സംഘടനയുടെ പോസ്റ്ററില്‍ വാടക ഗര്‍ഭധാരണത്തെ കുറിച്ച് പരാമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ വിവാദമുണ്ടാക്കുന്നവര്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് മില്‍സ് പ്രതികരിച്ചു. ചിലയാളുകള്‍ ആഴത്തിലുള്ള സംവാദത്തെ ഭയക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top