Friday December 09, 2016
Latest Updates

നോ പക്ഷത്തിന്റെ പോസ്റ്റര്‍ നശിപ്പിക്കല്‍ :വാദം ശരിയല്ലെന്ന് യെസ് വിഭാഗം 

നോ പക്ഷത്തിന്റെ പോസ്റ്റര്‍ നശിപ്പിക്കല്‍ :വാദം ശരിയല്ലെന്ന് യെസ് വിഭാഗം 

 

 നോ പക്ഷത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്ന യെസ് പക്ഷക്കാര്‍


നോ പക്ഷത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്ന യെസ് പക്ഷക്കാര്‍

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹ റെഫറണ്ടത്തില്‍ യെസ് വോട്ടേഴ്‌സും നോ വോട്ടേഴ്‌സും തമ്മില്‍ പോസ്റ്റര്‍ പറിക്കല്‍ യുദ്ധം. യെസ് വോട്ടിന് വേണ്ടി വാദിക്കുന്നവര്‍ തങ്ങളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്ന് നോ വോട്ട് വാദികള്‍ ആരോപിച്ചു. തങ്ങളുടെ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്ന സംഭവം തിങ്കളാഴ്ച്ച ഗാര്‍ഡയുടെ ശ്രദ്ധയുടെ പെടുത്തുമെന്നും ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന് നിരീക്ഷിച്ചു വരികയാണെന്നും നോ ക്യാംപെയ്‌നേഴ്‌സ് അറിയിച്ചു.
യെസ് ക്യാംപെയ്‌നേഴ്‌സാണ് തങ്ങളുടെ പോസ്റ്ററുകള്‍ നശിപ്പിച്ചത് എന്നതിനുള്ള തെളിവുകള്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ദൃശ്യമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
അതേസമയം നോ വോട്ടിനായി വാദിക്കുന്നവര്‍ യെസ് ഇക്വാളിറ്റി സംഘത്തിലുള്ള ആളുകളെ അസഭ്യം പറഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അധിക്ഷേപിക്കല്‍ പോലും നടന്നിട്ടുണ്ടെന്നും യെസ് ഇക്വാളിറ്റി വക്താവ് ബ്രയന്‍ ഷീഹാന്‍ പറഞ്ഞു. ക്യാന്‍വാസിങിന്റെ പേരിലുള്ള ഇത്തരം അധിക്ഷേപങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ റെഫറണ്ടം എന്തിനാണെന്നതിനെ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ക്യാംപെയ്‌നെന്നും സമത്വം എന്നത് എല്ലാ പൗരന്മാരിലേക്കും എത്തി ചേരേണ്ട ഒന്നാണെന്നും ബ്രയന്‍ പറഞ്ഞു.

Scroll To Top