Saturday December 10, 2016
Latest Updates

പോസ്റ്റല്‍ സമരം ഒത്തു തീര്‍പ്പായി

പോസ്റ്റല്‍ സമരം ഒത്തു തീര്‍പ്പായി

ഡബ്ലിന്‍:ഐ ഓ സിസ്റ്റത്തിലെ ജീവനക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിമുതല്‍ നടത്തി വന്ന സമരം ഒത്തു തീര്‍പ്പായി. കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ചതോടെയാണ് സമരം തീര്‍ന്നത്. പോസ്റ്റല്‍ മെയില്‍ സെന്ററുകളിലെ സബ് കോണ്‍ട്രോക്ട് ജീവനക്കാരെ സംബന്ധിച്ചാണ് ഐ ഓ ജിവനക്കാര്‍ സമരം ആരംഭിച്ചത്. നിലിവില്‍ സമ്മതിച്ചിരിക്കുന്ന ശമ്പളത്തോടും റോസ്‌റററിംഗ് സംവിധാനത്തോടും കൂടി അവര്‍ ജോലിയില്‍ തിരിച്ച് പ്രവേശിക്കും.

സമരം തീര്‍ന്നതില്‍ സന്തോഷം പ്രകടിപ്പിച്ച ആന്‍ മെയില്‍ അധികൃതര്‍, തങ്ങളുടെ ഉപഭോക്താക്കളോട് തപാല്‍ ഉരുപ്പടികള്‍ അയക്കുന്നത് തുടര്‍ന്നോളാന്‍ അറിയിച്ചു. കഴിഞ്ഞ രാത്രി മുതല്‍ മെയില്‍ സെന്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും, പോസറ്റല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ എത്താന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെയെങ്കിലും തര്‍ക്കത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ കഴിയണം എന്നാണ് തന്റ ആഗ്രഹം എന്ന് ഐ ഓ സിസ്റ്റം മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

Scroll To Top