Monday December 05, 2016
Latest Updates

തപാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു,അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് 1.05 യൂറോ 

തപാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു,അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് 1.05 യൂറോ 

ഫോട്ടോ:ഗാന്ധിജിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് ഐറിഷ് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് 
ഡബ്ലിന്‍:സ്റ്റാമ്പുകളുടെ വിലയില്‍ വീണ്ടും വര്‍ദ്ധന വരുന്നു. ജൂലൈ ഒന്നു മുതല്‍ പോസ്റ്റല്‍ ചിലവുകള്‍ വര്‍ദ്ധിക്കുമെന്ന് ആന്‍ പോസ്റ്റ് പ്രഖ്യാപിച്ചു.

ആഭ്യന്തര കത്തിടപാടുകള്‍ക്ക് ഇനി മുതല്‍ 70 സെന്റ് ആയിരിക്കും ചിലവ് വരിക. നേരത്തെ ഇത് 68 സെന്റ് മാത്രമായിരുന്നു. 100ഗ്രാം വരെയുള്ള അന്താരാഷ്ട്ര കത്തിടപാടുകള്‍ക്കുള്ള ഒരു യൂറോ സ്റ്റാമ്പുകളുടെ വില ഇനി മുതല്‍ 1.05 യൂറോ ആയും വര്‍ദ്ധിക്കും.

എന്നാല്‍ നിരക്കുകള്‍ ഇപ്പോഴും യൂറോപ്യന്‍ യൂണിയന്‍ ശരാശരിയായ 77 സെന്റിനേക്കാള്‍ താഴ്ന്നു നില്‍ക്കുന്നതായി ആന്‍ പോസ്റ്റ് വക്താവ് ചൂണ്ടിക്കാട്ടി. കമ്പനിയുടെ യൂണിവേഴ്‌സല്‍ സെര്‍വീസ് ഒബ്‌ളിഗേഷന്റെ ഭാഗമായുള്ള ധനനഷ്ടം മൂലം നിരക്കു വര്‍ദ്ധന
അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ, നഗര ഭേദമന്യേ എല്ലാതരം ഉപഭോക്താക്കള്‍ക്കും തുല്യ പരിഗണന ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമാണ് യു.എസ്.ഒ. കഴിഞ്ഞ വര്‍ഷം ധനനഷ്ടം 38 മില്യണ്‍ യൂറോ ആയിരുന്നു.

66 സെന്റിന്റെ ബിസിനസ് റേറ്റുകള്‍ മറ്റമില്ലാതെ തുടരും.

Scroll To Top