Sunday December 04, 2016
Latest Updates

ശ്രദ്ധിക്കുക ! അയര്‍ലണ്ടിലെ നിങ്ങളുടെ അഡ്രസ് മാറുന്നു !പുതിയ പോസ്റ്റ് കോഡ് നമ്പര്‍ എട്ടാഴ്ച്ചയ്ക്കുള്ളില്‍

ശ്രദ്ധിക്കുക ! അയര്‍ലണ്ടിലെ നിങ്ങളുടെ അഡ്രസ് മാറുന്നു !പുതിയ പോസ്റ്റ് കോഡ് നമ്പര്‍ എട്ടാഴ്ച്ചയ്ക്കുള്ളില്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നിങ്ങളുടെ നിലവിലുള്ള മേല്‍വിലാസം ഏതാനം മാസങ്ങള്‍ക്കുള്ളില്‍ മാറിയേക്കും.അയര്‍ലണ്ടില്‍ പുതിയ മേല്‍വിലാസം നല്‍കുന്ന പദ്ധതി എട്ടാഴ്ചകള്‍ക്കകം നിലവില്‍ വരുമെന്ന് പോസ്റ്റല്‍ വകുപ്പ് സൂചന നല്കുന്നു..ഓരോ വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും പ്രത്യേകം തിരിച്ചറിയല്‍ നമ്പറുകള്‍ നല്കുന്നതാണ് പദ്ധതി.ഇത് നടപ്പാക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് പോസ്റ്റല്‍ വകുപ്പ് ഇപ്പോള്‍. 
ഏഴക്ക നമ്പറില്‍ ആദ്യത്തെ മൂന്നക്കങ്ങള്‍ സ്ഥലത്തെയും അവസാന നാലക്കങ്ങള്‍ കെട്ടിടത്തെയും സൂചിപ്പിക്കുന്നു. അക്കങ്ങളും അക്ഷരങ്ങളും ചേരുന്ന കോഡില്‍ തൊട്ടടുത്ത കെട്ടിടങ്ങളുടെ അവസാന നാലക്കങ്ങള്‍ തമ്മില്‍ യാതൊരു വിധ സാമ്യവും ഉണ്ടാവില്ല.
എന്നാല്‍, കോഡിന്റെ ഈ സ്വഭാവം ധാരാളം വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തുന്നു.അവശ്യ സര്‍വീസുകള്‍ അടക്കം ഒരക്കം മാറിപ്പോയാല്‍ തീര്‍ത്തും വ്യതസ്തമായ സ്ഥലങ്ങളില്‍ ചെന്നെത്തുമെന്നാണ് പ്രധാന വിമര്‍ശനം.
ജൂണ്‍ അവസാനത്തൊടെ പദ്ധതി നിലവില്‍ വരുമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നുവങ്കിലും വിവരസുരക്ഷിതത്വം സംബന്ധിച്ച കാരണങ്ങളാല്‍ വൈകുകയായിരുന്നു.

Scroll To Top