Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയ പോസ്റ്റല്‍ കോഡ് നിലവില്‍ വന്നു,നിങ്ങളുടെ അഡ്രസ് എന്താണ്?

അയര്‍ലണ്ടില്‍ പുതിയ പോസ്റ്റല്‍ കോഡ് നിലവില്‍ വന്നു,നിങ്ങളുടെ അഡ്രസ് എന്താണ്?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ ഓരോ വീടിനുംഓരോ പോസ്റ്റ് കോഡ് നിലവില്‍ വന്നു.ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചു  കൊണ്ടായിരിക്കും ഭാവിയില്‍ സ്ഥിരമായി പോസ്റ്റല്‍ അഡ്രസും അറിയപ്പെടുക.കമ്മ്യൂണിക്കേഷന്‍ മന്ത്രി അലക്‌സ് വൈറ്റ് പോസ്റ്റ് കോഡ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഒരു പോസ്റ്റല്‍ കോഡ് രാജ്യത്ത് ഇനി ഒരു വീടിനു മാത്രമേ ഉണ്ടാവുകയുള്ളൂ.ചില ഗ്രാമപ്രദേശങ്ങളില്‍ ഒരേ പേരില്‍ നിരവധി ആളുകള്‍ താമസിക്കുകയും അത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.ഉദാഹരണത്തിന് മൈക്കില്‍ മാക് കോബ് എന്ന പേരില്‍ ലോങ്ങ്‌ഫോര്‍ഡ് കൗണ്ടിയിലെ ന്യൂ കാസില്‍വുഡ് വില്ലേജില്‍ മാത്രം 9 പേരുണ്ട്.ഇവിടെ സ്ട്രീറ്റ് നെയിം പ്രത്യേകമായി ഇല്ലാത്തതിനാല്‍ ഏഴുത്തുകള്‍ പരസ്പരം മാറിപോവുക പതിവായിരുന്നു.ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പോസ്റ്റല്‍ കോഡ് പരിഹാരമാവും.

ഡബ്ലിന്റെ കോഡ് D എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നത്.ഡബ്ലിന്‍ 1, D01 ആയി മാറും.കോര്‍ക്ക് സിറ്റി T എന്ന കോഡില്‍ ആയിരിക്കും തുടങ്ങുക,
35 വര്‍ഷങ്ങള്‍ മുമ്പേ അവതരിപ്പിച്ച ആശയമാണ് പുതിയ പദ്ധതിയായി ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. 

പുതിയ കോഡ് വീട്ടുടമകള്‍ക്ക് അടുത്ത രണ്ടാഴ്ച്ചകള്‍ക്കകം പോസ്റ്റല്‍ അധികൃതര്‍ അയച്ചു നല്‍കും.ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. Eircode ആണ് സംവിധാനം നടപ്പാക്കുന്നത്.ഇവരുടെ വെബ്‌സൈറ്റില്‍ സേര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ വീടിന്റെയും പോസ്റ്റല്‍ കോഡ് വിലാസം ലഭിക്കും. http://eircode.ie/

Scroll To Top