Wednesday February 22, 2017
Latest Updates

തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യത, യെല്ലോ അലര്‍ട്ട് 

തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യത, യെല്ലോ അലര്‍ട്ട് 

ഡബ്ലിന്‍ : അയര്‍ലണ്ടിലെ തീരങ്ങളില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. തീരങ്ങളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയടിക്കുവാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച അറ്റലാന്റിക് തീരപ്രദേശങ്ങളില്‍  ശക്തമായ കാറ്റ് വീശുമെന്നും തീരങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

മുന്നോടിയായി രാത്രിയില്‍ ചെറിയ കാറ്റ് വീശിയടിക്കുമെന്നും ഇന്ന് ശക്തമായ കാറ്റ് വീശുമെന്നും മീറ്ററോളജിക്കല്‍ നിരീക്ഷകര്‍ വ്യക്തമാക്കി. ബുധനാഴ്ച മൂന്നു വരെ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗത്തിലും, ചിലപ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കാമെന്നാണ് കാലവസ്ഥ നിരീക്ഷകരുടെ അനുമാനം. 

ഈ ആഴ്ച യുകെയില്‍ മണിക്കൂറില്‍ 370 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്നാണ് പ്രവചനം. തീരമാലയുടെ ശക്തി കൂടി മരങ്ങളും മറ്റും കെട്ടിടങ്ങളും മറിച്ചിടുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. രാജ്യത്തിന്റെ പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നും താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും അധികൃതര്‍ പറയുന്നു 

Scroll To Top