Saturday November 25, 2017
Latest Updates

മുട്ടയില്‍ വിഷാംശം ; ജര്‍മ്മനിയിലും നെതര്‍ലണ്ടിലും ദശലക്ഷക്കണക്കിന് മുട്ടകള്‍ നശിപ്പിച്ചു

മുട്ടയില്‍ വിഷാംശം ; ജര്‍മ്മനിയിലും നെതര്‍ലണ്ടിലും ദശലക്ഷക്കണക്കിന് മുട്ടകള്‍ നശിപ്പിച്ചു

ഡബ്ലിന്‍:വിഷബാധയെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് മുട്ടകള്‍ നശിപ്പിച്ചു.മൂന്ന് മില്യന്‍ മുട്ടകളാണ് നെതര്‍ലണ്ടിലെയും ജര്‍മ്മനിയിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് പ്രത്യേക തരം അണുബാധയെ തുടര്‍ന്ന് മൂട്ടകള്‍ വ്യാപകമായി നീക്കം ചെയ്തത്.മൂന്നു മില്യന്‍ മുട്ടകളാണ് നെതര്‍ലണ്ടില്‍ നിന്നും ജര്‍മ്മനിയില്‍ ഈ വര്‍ഷമെത്തിയത്.അവയില്‍ ഭൂരിപക്ഷവും വിറ്റുപോയതായി ജര്‍മന്‍ കൃഷി വകുപ്പു സ്ഥിരീകരിച്ചു.

ഡച്ച് പോള്‍ട്രി വ്യവസായത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.കച്ചവടം ചെയ്ത മൂന്ന് മില്യണ്‍ മുട്ടകളില്‍ വിഷബാധയുണ്ടെന്നു വിശ്വസിക്കുന്നതായി ജര്‍മന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷബാധയാണ് മുട്ടയ്ക്കുള്ളത്.

നെതര്‍ലണ്ടിലെ 180ബിസിനസ് സ്ഥാപനങ്ങള്‍ നേരത്തേ പൂട്ടിയിരുന്നു.ഇതു കൂടാതെ 138 കോഴി ഫാമുകളും രാജ്യത്തെ അഞ്ചിലൊന്നു ഇത്തരം സ്ഥാപനങ്ങളും പൂട്ടിയിടുമെന്നും ഡച്ച് ഫുഡ് അതോറിറ്റി വിശദമാക്കി.1000ഓളം ഫാമുകളിലായി ഉല്‍പ്പാദിപ്പിച്ച പത്ത് മില്യന്‍ മുട്ടകളാണ് ജര്‍മ്മനിയിലേക്ക് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്.

Scroll To Top