Sunday December 04, 2016
Latest Updates

 രോഗികള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്കും അധികാരം നല്‍കണമെന്ന് ആരോഗ്യ മന്ത്രി

 രോഗികള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്കും അധികാരം നല്‍കണമെന്ന് ആരോഗ്യ മന്ത്രി

കില്‍ക്കെന്നി :രാജ്യത്തെ ഫാര്‍മസിസ്റ്റുകള്‍ക്കും മരുന്നു കുറിക്കാന്‍ അധികാരം നല്‍കണമെന്ന് ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍. കില്‍കെന്നിയില്‍ നടന്ന കമ്മ്യൂണിറ്റി ഫാര്‍മസിസ്റ്റുകളുടെ സമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഫാര്‍മസിസ്റ്റുളേക്കാള്‍ നന്നായി മരുന്നുകളെ കുറിച്ച് അറിവുള്ളവര്‍ ആരുമുണ്ടാവില്ല എന്ന് പറഞ്ഞ അദ്ദേഹം, നേരത്തേ നഴ്‌സുമാര്‍ക്ക് മരുന്ന്
കുറിക്കാന്‍ അധികാരം നല്‍കിയത് വന്‍ വിജയമായിരുന്നെന്നും വിലയിരുത്തി.ഫാര്‍മസിറ്റുകളെ മരുന്നു കുറിക്കാന്‍ അനുവദിച്ചു കൊണ്ട് നിയമനിര്‍മ്മാണം നടത്തണമെന്നും പദ്ധതി ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റുകളില്‍ നിന്നും പ്രാവര്‍ത്തികമാക്കി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റു രാജ്യങ്ങളില്‍ ഫാര്‍മസിസ്റ്റുകളെ മരുന്നു കുറിക്കാന്‍ അനുവദിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പദ്ധതി പ്രാവര്‍ത്തികമായാല്‍ സര്‍ക്കാറിന് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. എങ്കിലും, പദ്ധതി ഈ സര്‍ക്കാറിന്റെ കാലയളവിനുള്ളില്‍ പ്രാവര്‍ത്തികമാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

അതെ സമയം, മറ്റു രാജ്യങ്ങളില്‍ പൊതുവെ ലഭ്യമാവുന്ന പല മരുന്നുകളും അയര്‍ലണ്ടില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ലഭ്യമല്ല എന്ന് ഐപിയു പ്രസിഡണ്ട് കാത്തി മെഹര്‍ പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Scroll To Top