Sunday September 24, 2017
Latest Updates

പോര്‍ച്ചുഗലില്‍ ഭൂരിപക്ഷം നേടിയ ഇടതുപക്ഷത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ല, തകരുന്നത് ജനാധിപത്യം 

പോര്‍ച്ചുഗലില്‍ ഭൂരിപക്ഷം നേടിയ ഇടതുപക്ഷത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ല, തകരുന്നത് ജനാധിപത്യം 

ലിസ്ബണ്‍ : ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയുയര്‍ത്തി പോര്‍ച്ചുഗല്‍.തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ ഇടതു സഖ്യത്തെ പോര്‍ച്ചുഗല്‍ പ്രസിഡന്റ് അനിബാല്‍ കവാകോ സില്‍വ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചില്ല. ഇതിനെത്തുടര്‍ന്ന് രാജ്യം ഭരണഘടനാ പ്രതിസന്ധിയിലായി.

കമ്മ്യൂണിസ്റ്റുകളെയോ ഇടതു പക്ഷത്തെയോ ഭരണത്തിന് അടുത്തെത്താന്‍ അനുവദിക്കുന്നത് അപകടകരമാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്. യൂറോപ്യന്‍ മോണിറ്ററി യൂണിയന്റെ രൂപീകരണത്തിനു ശേഷം ഇതാദ്യാമായാണ് ഇത്തരം ഒരു അംഗരാജ്യം ദേശീയ താത്പ്പര്യത്തിന്റെ പേരില്‍ ഒരു യൂറോ സെപ്റ്റിക് പാര്‍ട്ടിയെ ഭരണം ഏറ്റെടുക്കുന്നതില്‍ നിന്ന് തടയുന്നത്. ഗുരുതരമായ തെറ്റാണ് പ്രസിഡന്റ് ചെയ്തതെന്ന് സോഷ്യലിസ്റ്റ് ലീഡര്‍ അന്റോണിയോ കോസ്ത ആരോപിച്ചു. പോര്‍ച്ചുഗലിന്റെ ഭരണഘടന അനുസരിച്ച് അടുത്ത വര്‍ഷം പകുതി വരെ പുതിയ ഒരു ഇലക്ഷന്‍ നടത്താനാവില്ല. 

എന്നാല്‍ ആകെയുള്ള 230 പാര്‍ലിമെന്റ് സീറ്റുകളില്‍ 107 എണ്ണം മാത്രം നേടിയ നിലവിലുള്ള പ്രധാനമന്ത്രിയെ വീണ്ടും മന്ത്രിസഭ രൂപീകരിക്കാന്‍ പ്രസിഡണ്ട് ക്ഷണിച്ചു കഴിഞ്ഞു.അതേ സമയം ഗ്രീസിലെ സിര്‍സ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ഇടതുപക്ഷ ബ്ലോക്കിന് ആകെ 122 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.യൂറോ കറന്‍സിയെ അംഗീകരിക്കാതിരിക്കുന്ന ലെഫ്റ്റ് ബ്ലോക്കിനെ അധികാരം ഏല്‍പ്പിക്കാനാവില്ലെന്നാണ് പ്രസിഡണ്ടിന്റെ അഭിപ്രായം.

Scroll To Top