Friday September 22, 2017
Latest Updates

അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ വൈദികന് കുത്തേറ്റു,അപ്രതീക്ഷിത ആക്രമണത്തിന്റെ നടുക്കത്തില്‍ പോര്‍ട്ട്‌ലീഷ് സമൂഹം 

അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ വൈദികന് കുത്തേറ്റു,അപ്രതീക്ഷിത ആക്രമണത്തിന്റെ നടുക്കത്തില്‍ പോര്‍ട്ട്‌ലീഷ് സമൂഹം 

പോര്‍ട്ട് ലീഷ് :റോമില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ വൈദീകനെ ഒരു സംഘം അക്രമികള്‍ കൊള്ളയടിയ്ക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ശനിയ്യാഴ്ച രാത്രി പോര്‍ട്ട്‌ലീഷിലെ പ്രീസ്റ്റ് ഹൌസില്‍ അതിക്രമിച്ച് കയറിയ സംഘമാണ് തമിഴ് നാട്ടില്‍ നിന്നുമുള്ള ബനഡിക്റ്റിയന്‍ സഭാംഗമായ ഫാ.ഡോമിനിക് സാവിയോ എന്ന വൈദീകനു നേരെ അതിക്രമം അഴിച്ച് വിട്ടത്.പോര്‍ട്ട് ലീഷ് പള്ളിയില്‍ ശിശ്രൂഷ ചെയ്യുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ കൂടിയായ ഫാ,ജോര്‍ജ് അഗസ്റ്റ്യന്‍ ലൂര്‍ദ് തീര്‍ഥാടനത്തിന് പോയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പകരം അവധികാല ശിശ്രൂഷകള്‍ നടത്താനാണ് ഫാ.ഡൊമിനിക്ക് ഒരു മാസം മുമ്പ് അയര്‍ലണ്ടില്‍ എത്തിയത്.

ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ താമസിച്ചിരുന്ന പ്രീസ്റ്റ് ഹൌസിലാണ് ഫാ.ഡൊമിനിക്കും താമസിച്ചിരുന്നത്.പോര്‍ട്ട് ലീഷിലെ ഒരു ഇന്ത്യന്‍ കുടുംബത്തില്‍ നിന്നും ഡിന്നര്‍ കഴിച്ച് ശനിയാഴ്ച്ച രാത്രി 11 മണിയോടെ വീട്ടിലേയ്ക്ക് തിരിച്ചെത്തിയ ഫാ.ഡോമിനിക്കിനെ കാത്തു അക്രമികള്‍ ഇരുളില്‍ പതിയിരിക്കുകയായിരുന്നു എന്ന് കരുതപ്പെടുന്നു .

അല്‍പ്പം കഴിഞ്ഞു വാതിലില്‍ തുടര്‍ച്ചയായ മുട്ട് കേട്ട് വാതില്‍ തുറന്ന അദ്ദേഹത്തെ അവര്‍ ആക്രമിക്കുകയായിരുന്നുnek

കറുത്ത മുഖം മൂടി ധരിച്ച് വീടിനുള്ളില്‍ കയറിയ അവര്‍ ഫാ.ഡൊമിനിക്കിന്റെ ലാപ് ടോപ്പും,മൊബൈലും,പണവും തട്ടിയെടുത്തു.ഇടവകയുടെ പണം വീട്ടില്‍ സൂക്ഷിച്ചിരിക്കാം എന്ന ധാരണയില്‍ കൂടുതല്‍ പണം ചോദിച്ച് വീണ്ടും അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു..’ഒരാള്‍ കത്തി ചൂണ്ടി എന്റെ അടുത്തു നിന്നപ്പോള്‍ മറ്റെയാള്‍ പണം തേടി റൂമില്‍ തിരച്ചില്‍ നടത്തി.’കത്തി കൊണ്ട് അവര്‍ കഴുത്തില്‍ വരഞ്ഞു .ഞാന്‍ പേടിച്ചു പോയി.ഞാന്‍ ഒറ്റയ്ക്കല്ലേ ഉണ്ടായിരുന്നുള്ളൂ ?മറ്റാരും അടുത്തു പോലും ഇല്ല.ആദ്യം നിശബ്ദനായി നില്‍ക്കാനേ സാധിച്ചുള്ളു’.അച്ചന്‍ പറഞ്ഞു.

വീണ്ടും  കത്തി കൊണ്ട് കൈ വിരല്‍ മുറിച്ചപ്പോള്‍ ‘എന്നെ ഉപദ്രവിക്കരുതേ’ എന്ന് അവരോടു ഞാന്‍ കേണപേക്ഷിച്ചു. എന്തുണ്ടെങ്കിലും നിങ്ങള്‍ തേടി എടുത്തു കൊള്ളാന്‍ പറയുകയും ചെയ്തു.ഫാ,ഡോമിനിക് ആര്‍ ടി ഇ റേഡിയോയോട് വെളിപ്പെടുത്തി
http://www.rte.ie/radio/radioplayer/rteradiowebpage.html#!type=radio&rii=9%3A20818370%3A15036%3A23%2D07%2D2015%3A
എങ്കിലും പണമില്ലെന്ന് മനസിലായപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തി അവര്‍ സ്ഥലം വിടുകയായിരുന്നു.തുടര്‍ന്ന് താന്‍ അത്താഴം കഴിച്ച പോര്‍ട്ട് ലീഷിലെ ഇന്ത്യന്‍ കുടുംബത്തിന്റെ സഹായത്തോടെ ഗാര്‍ഡയെ വിവരം അറിയിക്കുകയായിരുന്നു.fr dominic portlaoise5APX

തുടര്‍ന്ന് പോര്‍ട്ട് ലീഷ് ആശുപത്രിയിലെ പ്രഥമ ശിശ്രൂഷകള്‍ നടത്തി.വിവരമറിഞ്ഞു മലയാളികളും ഇടവകാംഗങ്ങളും അടക്കം വളരെ പേര്‍ അച്ചനെ സന്ദര്‍ശിച്ചു.പ്രതിരോധിക്കാന്‍ ശ്രമിക്കതെയിരുന്നത് കാരണം വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഫാ,ഡോമിനിക്കിനു കഴിഞ്ഞെന്നു ഇടവക വികാരി മോണ്‍സിഞ്ഞോര്‍ ജോണ്‍ ബ്രെയിന്‍ പറഞ്ഞു.

അപകടത്തിന്റെ വലിയ ഭീതി വിട്ടുമാറും മുമ്പേ പിറ്റെന്നാള്‍ മുതല്‍ തന്റെ സാധാരണ ജോലികളിലേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ് ഫാ,ഡോമിനിക് ഇപ്പോള്‍.പിറ്റേന്ന് മുതല്‍ തന്നെ ബലിയര്‍പ്പണം സാധാരണപോലെ നടത്തി.

ഫാ,ജോര്‍ജ് അഗസ്റ്റ്യന്‍ ഉള്‍പ്പെടുന്ന ബനഡിക്റ്റിയന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രൊവിന്‍സിലെ അംഗമാണ് സേലം സ്വദേശിയായ ഫാ.ഡോമിനിക്.

താന്‍ അക്രമികളോട് പൂര്‍ണ്ണമായും ക്ഷമിച്ചു കഴിഞ്ഞുവെന്നും,അവര്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്‍മാറാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്നും ഫാ.ഡോമിനിക് മാധ്യമങ്ങളോട് പറഞ്ഞു.അവധികാലത്ത്  ഒരു മാസം കൂടി അദ്ദേഹം പോര്‍ട്ട് ലീഷില്‍ ചിലവഴിക്കും

Scroll To Top