Saturday December 10, 2016
Latest Updates

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍ ആദ്യശനിയാഴ്ച്ച ശിശ്രൂഷകള്‍

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍ ആദ്യശനിയാഴ്ച്ച ശിശ്രൂഷകള്‍

പോര്‍ട്ട് ലീഷ് :പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസപ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും, ശനിയാഴ്ച്ച (നാളെ 06/o2/20015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ നടത്തപ്പെടുന്നതാണ് .ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ്ജ് അഗസ്റ്റ്യന്‍ ഓ എസ് ബി ,ഫാ. ജെയ്‌സണ്‍ കുത്തനാപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്

കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളേയും പ്രായഭേദമന്യേ സ്വാഗതം ചെയ്യുന്നതായി വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു.
ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
If travelling from Dublin to Heath Church, Portlaoise Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (tsraight only). Travelling from Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km strait only.
വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ് 

Scroll To Top