Friday December 09, 2016
Latest Updates

ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ വഴി വാഹനമോടിയ്ക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ പിഴയൊടുക്കേണ്ട!

ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ വഴി വാഹനമോടിയ്ക്കുന്നവര്‍  ശ്രദ്ധിച്ചാല്‍ പിഴയൊടുക്കേണ്ട!

ഡബ്ലിന്‍:ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ വഴി അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇനി മുതല്‍ പിഴയൊടുക്കേണ്ടി വരും. ഇവിടെപുതുതായി സ്ഥാപിച്ച ക്യാമറയും കംപ്യൂട്ടര്‍ സിസ്റ്റവുമാണ് ഓരോ വാഹനത്തിന്റെയും രജിസ്‌ട്രേഷന്‍ പ്ലേറ്റ് നമ്പര്‍രേഖപ്പെടുത്തുകയും, ടണലിലൂടെ യാത്ര ചെയ്യുന്ന ദൂരമത്രയും വേഗത അളക്കുകയും ചെയ്യുന്നത്. പരമാവധി 80കിലോമീറ്ററാണ് ടണലിലുള്ളിലൂടെ എടുക്കാവുന്ന വേഗത. ഇതില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ 80 യൂറോ പിഴയൊടുക്കേണ്ടി വരും. ഒപ്പം 3 പെനാല്‍റ്റ് പോയിന്റുകള്‍ നഷ്ടമാകുകയും ചെയ്യും.

ടണലിലൂടെയുള്ള വാഹനഗതാഗതം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ദിവസേന 24,000 വാഹനങ്ങള്‍ ടണല്‍ വഴി കടന്നുപോകുന്നുണ്ടെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അയര്‍ലണ്ടില്‍ ആദ്യമായാണ്ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും ഗാര്‍ഡയും ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടും(ടിഐഐ)വെളിപ്പെടുത്തി

Scroll To Top