Monday December 05, 2016
Latest Updates

പോര്‍ട്ട്‌ലീഷ് ഹീത്തില്‍ ഉപവാസപ്രാര്‍ഥനയും,വചനശുശ്രൂഷയും ശനിയാഴ്ച്ച 

പോര്‍ട്ട്‌ലീഷ് ഹീത്തില്‍ ഉപവാസപ്രാര്‍ഥനയും,വചനശുശ്രൂഷയും ശനിയാഴ്ച്ച 

പോര്‍ട്ട് ലീഷ് :പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ നാളെ (ശനി)നടത്തപ്പെടും.

എട്ട് നോമ്പാചരണത്തോടനുബന്ധിച്ചുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ കുട്ടികളുടെ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കായ് പ്രത്യേക പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.ശനിയാഴ്ച്ച (05092015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ്ജ് അഗസ്റ്റ്യന്‍ ഓ എസ് ബി , ഫാ. ടോമി പാറടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്

ഉപവാസ പ്രാര്‍ത്ഥനക്കായി എത്തുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Route

If travelling from Dublin to Heath Church, Portlaoise – Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (straight only).

If travelling from Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km straight only .

Scroll To Top