Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ അശ്ലീല വെബ് സൈറ്റുകള്‍ നിരോധിച്ചു,ഇന്ന് മുതല്‍ ‘നീല’യില്ല !

ഇന്ത്യയില്‍ അശ്ലീല വെബ് സൈറ്റുകള്‍ നിരോധിച്ചു,ഇന്ന് മുതല്‍ ‘നീല’യില്ല !

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അശ്ലീല വെബ് സൈറ്റുകള്‍ക്ക് അപ്രഖ്യാപിത വിലക്ക്.ഏറ്റവും അധികം ട്രാഫിക്കുള്ള എണ്ണൂറിലധികം പ്രമുഖ പോണ്‍ സൈറ്റുകളെയാണ് നെറ്റില്‍ നിന്നും പുറത്താക്കാന്‍ സേവന ദാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ന് മുതലാണ് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടിരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍, വൊഡാഫോണ്‍, എംടിഎന്‍എല്‍  തുടങ്ങിയ സേവനദാതാക്കള്‍ ഇന്നലെ മുതല്‍ അശ്ലീല സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനൗദ്യോഗിക നിര്‍ദ്ദേശമാണെന്നാണ് സൂചന.

എയര്‍ടെല്‍, ഐഡിയ, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയ ദാതാക്കള്‍ തുടങ്ങിയവര്‍ വിലക്കിനു തയ്യാറായിട്ടില്ല.

അശ്ലീല സൈറ്റുകള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായി മാറി കഴിഞ്ഞു .ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കുകയാണ്.

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് അശ്ലീല സൈറ്റുകളെന്ന് വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിലക്കു വന്നിരിക്കുന്നത്.

പോണ്‍ സൈറ്റുകള്‍ വലിക്കണമെന്ന ആവശ്യം വന്നപ്പോള്‍, ഒരാള്‍ അയാളുടെ മുറിയില്‍ കതടച്ചിരുന്നു പോണ്‍ സൈറ്റ് കണ്ടാല്‍ അത് എങ്ങനെ വിലക്കാനാവുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്.

അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഔദ്യോഗികഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.കൂടുതല്‍ ട്രാഫിക്കുള്ള സൈറ്റുകളാണ് വിലക്കപ്പെട്ടത്. മറ്റുള്ളവ ഇപ്പോഴും ലഭ്യമാണുതാനും.

Scroll To Top