Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ആകെ ജനസംഖ്യ കോട്ടയം,എറണാകുളം ജില്ലകളിലെ ജനസംഖ്യയെക്കാള്‍ കുറവ് !

അയര്‍ലണ്ടിലെ ആകെ ജനസംഖ്യ കോട്ടയം,എറണാകുളം ജില്ലകളിലെ ജനസംഖ്യയെക്കാള്‍ കുറവ് !

ഡബ്ലിന്‍:2016ലെ സെന്‍സസ് പ്രകാരം അയര്‍ലണ്ടിലെ ആകെ ജനസംഖ്യ 4,757,976. 2011ലെ സെന്‍സസിനെ അപേക്ഷിച്ച് 169,724 ലക്ഷം പേരുടെ വര്‍ദ്ധനയും (3.7%) ഉണ്ടായിട്ടുണ്ട്. ദി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.2011ലെ ജനസംഖ്യ അനുസരിച്ച് എറണാകുളം(3.2 മില്യണ്‍)കോട്ടയം(2 മില്യണ്‍)എന്നീ ജില്ലകളിലെ ജനസംഖ്യകള്‍ ഒന്നിക്കുമ്പോഴുള്ള ആകെ ജനസംഖ്യയെക്കാള്‍ കുറവാണിത്.

അയര്‍ലണ്ടില്‍ നിന്നും കുടിയേറിയേറ്റം നടത്തിയവരുടെ എണ്ണം 28,558 ആണെന്നും കണക്കുകള്‍ പറയുന്നു. ഡോണഗല്‍ കൗണ്ടിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇതര രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തിട്ടുള്ളത്.

ഡബ്ലിനിലെ ഫിന്‍ഗല്‍ ഏരിയയിലാണ് ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കോര്‍ക്കിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറ്റത്തിനായി എത്തുന്നതും ഡബ്ലിനിലാണ്. ജനസംഖ്യ വര്‍ദ്ധിച്ചതോടെ ഭരണഘടന പ്രകാരം ഒരു ടിഡിയെ കൂടി രാജ്യത്ത് തെരഞ്ഞെടുക്കേണ്ടതുണ്ട് എന്ന സ്ഥിതി വന്നിരിക്കുകയാണെന്ന് സിഎസ്ഒ വക്താവ് ഡെയ്ഡര്‍ കല്ലന്‍ പറഞ്ഞു.

Scroll To Top