Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ജനസംഖ്യ കുറയുന്നു,സ്ത്രീകളുടെ ശരാശരി വിവാഹം പ്രായം 35, 40 വയസും കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരുടെ എണ്ണം കൂടി

അയര്‍ലണ്ടിലെ ജനസംഖ്യ കുറയുന്നു,സ്ത്രീകളുടെ ശരാശരി വിവാഹം പ്രായം 35, 40 വയസും കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരുടെ എണ്ണം കൂടി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ധാരാളം സ്ത്രീകള്‍ വിവാഹം കഴിക്കുന്നതും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതും 40 വയസ്സിനു ശേഷമാണെന്ന് പഠനം. കഴിഞ്ഞ വര്‍ഷം വരന്റെ ശരാശരി പ്രായം 35.3ഉം വധുവിന്റേത് 33.2ഉം ആയിരുന്നു. എന്നാല്‍ 40 വയസ്സിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 2005ല്‍ നിന്നും 2015ലേയ്ക്കെത്തുമ്പോള്‍ 7.6%ല്‍ നിന്നും 12.2%ലേയ്ക്ക് വര്‍ദ്ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 40 കഴിഞ്ഞ് വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം 12.6ല്‍ നിന്ന് 18.4% ആയി വര്‍ദ്ധിക്കുകയും ചെയ്തു.

2015ല്‍ ആകെ നടന്ന വിവാഹങ്ങള്‍ 22,116 ആണ്. ഇതില്‍ 91 എണ്ണം സ്വവര്‍ഗ വിവാഹമാണ്. 2008നു ശേഷം ഏറ്റവുമധികം വിവാഹങ്ങള്‍ നടന്ന വര്‍ഷമാണ് 2015.

അതേസമയം രാജ്യത്ത് ജനനിരക്ക് കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 65,909 കുട്ടികള്‍ ജനിച്ചതായാണ് കണക്ക്. ഇത് 2014നെ അപേക്ഷിച്ച് 1,553 എണ്ണവും, 2010നെ അപേക്ഷിച്ച് 9,265 എണ്ണവും കുറവാണ്.

2015ല്‍ 45 വയസ്സിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ജനിച്ചത് 224 കുട്ടികളാണ്.

രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതായും സിഎസ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ രാജ്യത്തെ ജനസംഖ്യ 4.76 മില്ല്യണ്‍ ആണ്.

Scroll To Top