Sunday December 11, 2016
Latest Updates

കുളിപ്പിച്ചു കുളിപ്പിച്ചു യൂറോപ്യന്‍ യൂണിയനെ ഇല്ലായ്മ ചെയ്യരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ

കുളിപ്പിച്ചു കുളിപ്പിച്ചു യൂറോപ്യന്‍ യൂണിയനെ ഇല്ലായ്മ ചെയ്യരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ യൂണിയന് വേണ്ടി ശക്തമായ നിലപാടുകളുമായി മാര്‍പ്പാപ്പ. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പുതിയ മാര്‍ഗങ്ങള്‍ തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇ യൂ നേതാക്കളോട് അഭ്യര്‍ഥിച്ചു.. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് യൂറോപ്പ് വിചന്തനം ചെയ്യണമെന്നും അര്‍മേനിയയില്‍ നിന്ന് വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.കെയെ പുറത്തേക്ക് പോകാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് താന്‍ പഠിച്ചിട്ടില്ലെന്നും എന്നാല്‍ വിഭാഗീയതകള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണെന്നും പാപ്പ ‘ബ്രെക്സിറ്റി’നെക്കുറിച്ച് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാനമായ ശക്തി വീണ്ടും കണ്ടെത്തണം. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്നും ഭാവാത്മകതയില്‍ നിന്നും ശക്തി സ്വീകരിക്കണം. യൂണിയനിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണം. യൂറോപ്യന്‍ യൂണിയനില്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി പുറത്തേക്കെറിയുന്ന സ്ഥിതിയുണ്ടാകരുത്. ഒന്നിച്ചു നില്‍ക്കാനുള്ള ആഗ്രഹം ഉജ്ജ്വലിപ്പിക്കുക എന്നതാണ് പ്രധാനം. മതിലുകളെക്കാളാള്‍ പാലങ്ങളാണ് നല്ലത്; പാപ്പ വ്യക്തമാക്കി.

Scroll To Top