Sunday August 20, 2017
Latest Updates

പോപ്പ് ഫ്രാന്‍സീസിന്റെ അയര്‍ലണ്ട് സന്ദര്‍ശനം 2018 വരെ നീണ്ടേക്കും 

പോപ്പ് ഫ്രാന്‍സീസിന്റെ അയര്‍ലണ്ട് സന്ദര്‍ശനം 2018 വരെ നീണ്ടേക്കും 

ഡബ്ലിന്‍:മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന ആഗോള കത്തോലിക്കാ സഭയുടെ കുടുംബ സമ്മേളനം 2018 ല്‍ ഡബ്ലിനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ പോപ്പ് ഫ്രാന്‍സീസ് അമേരിക്കയിലെ ഫിലഡാല്‍ഫിയയിലാണ് പ്രഖ്യാപിച്ചത്.

ഇന്നലെ ആഗോള കത്തോലിക്കാ കുടുംബസമ്മേളനത്തോട് അനുബന്ധിച്ച് അമേരിക്കയില്‍ നടന്ന പോപ്പ് ഫ്രാന്‍സ്സീസിന്റെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പത്തു ലക്ഷം പേരാണ് എത്തിയിരുന്നത്,ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ആഗോള കത്തോലിക്കാ സഭയുടെ കുടുംബ സമ്മേളനങ്ങളില്‍ മാര്‍പാപ്പ പങ്കെടുക്കാറുണ്ട്.2018 ലും മാര്‍പാപ്പ ചടങ്ങില്‍ പങ്കെടുക്കും എന്നാണു പ്രതീക്ഷിക്കുന്നതെന്ന് ബിഷപ്പ് ഡര്‍മുട്ട് മാര്‍ട്ടിന്‍ പറഞ്ഞു.റോമില്‍ നടക്കുന്ന പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഓഫ് ഫാമിലീസിന്റെ യോഗത്തില്‍ 2018 ഡബ്ലിന്‍ സമ്മേളനത്തിന്റെ തിയതിയും വിശദ പരിപാടികളും പ്രഖ്യാപിക്കും 

Scroll To Top