Sunday September 24, 2017
Latest Updates

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനവും റഫറണ്ടവും ഒന്നിച്ചാവരുതെന്ന് മുന്നറിയിപ്പ് 

മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനവും റഫറണ്ടവും ഒന്നിച്ചാവരുതെന്ന് മുന്നറിയിപ്പ് 

ഡബ്ലിന്‍ :മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനവും ഗര്‍ഭഛിദ്രം സംബന്ധിച്ച റഫറണ്ടവും ഒന്നിച്ചെത്തുന്നത് ശരിയാകില്ലെന്ന് അഭിപ്രായമുയര്‍ന്നു.ഗര്‍ഭഛിദ്രം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം ജനഹിത പരിശോധന മാത്രമാണെന്ന നിലപാടിലാണ് പ്രധാനമന്ത്രി ലിയോ വരദ്കറും സര്‍ക്കാരും. ഇക്കാര്യത്തില്‍ പ്രത്യേക എതിര്‍ അഭിപ്രായമൊന്നും ഉയര്‍ന്നിട്ടുമില്ല. എന്നിരുന്നാലും 2018 ഓഗസ്റ്റിലാണ് മാര്‍പ്പാപ്പയുടെ അയര്‍ലണ്ടിലെ സന്ദര്‍ശനം.

ആ സമയത്ത് ഗര്‍ഭഛിദ്രം പോലൊരു വിഷയത്തില്‍ പൊതുചര്‍ച്ചയോ റഫറണ്ടമോ നടക്കുന്നത് ഉചിതല്ലെന്നു ലേബര്‍ പാര്‍ടി ടിഡി ജോവാന്‍ ബ്രൂട്ടന്‍ പറഞ്ഞു.മാര്‍ച്ചിനുശേഷം റഫറണ്ടം തുടങ്ങി ജൂണില്‍ അവസാനിക്കുന്ന നിലയായിരിക്കും ഏറ്റവും നല്ലതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്കും അഭിപ്രായഭേദമില്ല.

2018 ജൂണോടെതന്നെ റഫറണ്ടം നടത്തുന്നതാവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.സപ്തംബറില്‍ ഒയ് റിചാര്‍ട്സ് കമ്മിറ്റി ഈ വിഷയത്തില്‍ ഹിയറിംഗ് നടത്തും. വര്‍ഷാന്ത്യത്തോടെ റിപോര്‍ട് നല്‍കും.റഫറണ്ടം സംബന്ധിച്ച പദസൂചികയുടെ കാര്യത്തില്‍ തീരുമാനമാകുന്ന പക്ഷം അടുത്ത സമ്മറിനു മുമ്പ് റഫറണ്ടം പൂര്‍ത്തിയാക്കുന്നതിനു ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത് വരദ്കര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ പ്രത്യേകിച്ച് തനിക്കൊരു താല്‍പര്യമില്ലെന്നു വെളിപ്പെടുത്തിയ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് എന്താണ് അഭിപ്രായമെന്ന് അറിയേണ്ടത് തീര്‍ച്ചയായും ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. വളരെക്കാലമായി ചര്‍ച്ചചെയ്യുന്ന ഒരു പ്രശ്നമാണിത്. അതിനാല്‍ ജനങ്ങള്‍ക്കും പറയാനുണ്ടാവും. എട്ടാമത് ഭേദഗതി പിന്‍വലിക്കണമോയെന്ന് അവര്‍ പറയട്ടെ- വരദ്കര്‍ പറഞ്ഞു.

Scroll To Top