Wednesday December 07, 2016
Latest Updates

2018 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡബ്ലിനും നോക്കും സന്ദര്‍ശിക്കും

2018 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡബ്ലിനും നോക്കും സന്ദര്‍ശിക്കും

ഡബ്ലിന്‍:ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടും സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ഡബ്ലിന്‍ അതിരൂപത സ്ഥിതീകരിച്ചു. 2018 ലാണ് മാര്‍പ്പാപ്പ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുക.

ഡബ്ലിന് പുറമേ തീര്‍ഥാടനകേന്ദ്രമായ നോക്കും പാപ്പാ സന്ദര്‍ശിച്ചേക്കുമെന്ന് ആര്‍ച്ച് ബിഷപ് ഡേര്‍മറ്റ് മാര്‍ട്ടിന്‍ വെളിപ്പെടുത്തി.
കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് വളരെ മുമ്പേ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുന്നതിനായി അന്ന് വൈദീകനായിരുന്ന ഇദ്ദേഹം 1980ല്‍ ഡബ്ലിനില്‍ എത്തിയിരുന്നു.
ക്രിസ്തീയസന്യാസി സമൂഹമായ ഇശോസഭയില്‍ നിന്നുമുള്ള ആദ്യത്തെ മാര്‍പ്പാപ്പ കൂടിയാണ് ഇദ്ദേഹം.നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ആര്‍മയിലും പോപ്പ് എത്തും.ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാനാണ് പാപ്പ അയര്‍ലണ്ടില്‍ എത്തുന്നത്.

Scroll To Top