Saturday December 03, 2016
Latest Updates

ഫ്രാന്‍സീസിനെ കാണാന്‍ …ഒരു അര്‍ജന്റീനിയന്‍ വിജയഗാഥ

ഫ്രാന്‍സീസിനെ കാണാന്‍ …ഒരു അര്‍ജന്റീനിയന്‍ വിജയഗാഥ

അര്‍ജന്റീനയില്‍ നിന്ന് 13,000 മൈലുകള്‍ വണ്ടി ഓടിച്ച് തന്നെ കാണാനെത്തിയ കുടുംബത്തിന് പ്രത്യേക അനുഗ്രഹമൊരുക്കി പോപ്പ് ഫ്രാന്‍സിസ്. 194 ദിവസങ്ങള്‍ കൊണ്ടാണ് ഒരു ഫോക്‌സ് വാഗണ്‍ വാനില്‍ കാറ്റയര്‍ വാക്കറും,ഭാര്യ നോയല്‍ സെംബോറിനും അവരുടെ നാല് മക്കളും പോപ്പിനെ കാണാനുള്ള ജൈത്ര യാത്ര പൂര്‍ത്തിയാക്കിയത്.ഫുഡ് സര്‍വ്വീസിലും മാര്‍ക്കറ്റിംഗിലുമുള്ള ജോലികള്‍ ഉപേക്ഷിച്ചാണ് ഈ ദമ്പതികള്‍ രണ്ടാളും ഈ ‘പുണ്യ’ യാത്രക്കൊരുങ്ങിയത്. 

തങ്ങളുടെ മക്കള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സഞ്ചാരം സമ്മാനിക്കാന്‍ വേണ്ടി തങ്ങളുടെ സമ്പാദ്യം എല്ലാം അവര്‍ ചിലവാക്കി.ഒപ്പം ഫിലാഡെല്‍ഫിയായിലെ വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി. എങ്ങനെ നല്‍കാതിരിക്കും?12 രാജ്യങ്ങളുടെ അതിര്‍ത്തികള്‍ താണ്ടി,ഡസന്‍ കണക്കിന് വീടുകളില്‍ ആതിഥ്യം സ്വീകരിച്ചാണല്ലോ അവര്‍ അമേരിക്കയിലെ ആഗോള ഫാമിലി മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയ തങ്ങളുടെ നാട്ടുകാരനായ പോപ്പ് ഫ്രാന്‌സീസിനെ കാണാന്‍ ഫിലാഡെല്‍ഫിയായിലെത്തിയത്.ഒരു പാട് സ്ഥലങ്ങള്‍ കണ്ടു. യാത്ര മൊത്തം ഓണ്‍ലൈനില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു വിദൂരപഠന പരിപാടിയുടെ സഹായത്തോടെ കുട്ടികളുടെ പഠനവും മുടങ്ങാതെ നടത്തി. 

ഞായറാഴ്ച രാവിലെ 6 മണിക്ക് അവരെ തേടി ആ ഫോണ്‍ വിളി എത്തി. പോപ്പ്ഫ്രാന്‍ന്‍സിസ് അവരെ നേരില്‍ കാണണം എന്ന് ആവശ്യപെട്ടിരിക്കുന്നു!സെയിന്റ് ചാള്‍സ് ബൊറാമിയോ സെമിനാരിയില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.

‘ അപ്പോള്‍ നിങ്ങളാണല്ലേ എന്നെ കാണാന്‍ ബൂനസ് അയേഴ്‌സില്‍ നിന്ന് ദിവസങ്ങളോളം യാത്ര ചെയ്തത് എന്ന ചോദ്യവുമായിരുന്നു ഫ്രാന്‍സീസിന്റെ തുടക്കം.’വാക്കറിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് അതിരില്ലായിരുന്നു.ആ കൂടിക്കാഴ്ചയെ ഒരു പഴയ കൂട്ടകാരനെ കണ്ടതു പോലെയാണ് തോന്നിയത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങള്‍ വില്ലാളികള്‍ തന്നെ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ പോപ്പ് അവരുടെ മക്കളെ ഓരോരുത്തരെയായി കെട്ടിപ്പിടച്ചപ്പോള്‍…താണ്ടിയ മൈലുകള്‍ക്കുമപ്പുറത്ത് സ്‌നേഹത്തിന്റെ മറ്റൊരു കൊടുമുടിയിലേക്ക് ഉയരുകയായരുന്നു ആ കുടുംബം!

ഒരു ആണ്‍കുട്ടിയടക്കം നാലുമക്കളുമായി അമേരിക്കയിലെത്തിയ കുടുംബം തിരിച്ചു പോകുന്നത് പക്ഷെ വിമാനത്തിലാണ്‍വാഹനം തിരികെ എത്തിക്കാന്‍ ഫ്‌ലോറിഡയിലെ ഒരു സുഹൃത്ത് സഹായം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.പോപ്പ് ഫ്രാന്‍സീസ് ഇന്നലെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനില്‍ തിരിച്ചെത്തി US Pope Road y

Scroll To Top