Monday July 24, 2017
Latest Updates

ഡബ്ലിനില്‍ മാര്‍പാപ്പയെത്തുന്നു;ഒരുക്കങ്ങള്‍ ആരംഭിച്ചു: വേണം 3000 വോളണ്ടിയേഴ്സിനെ

ഡബ്ലിനില്‍ മാര്‍പാപ്പയെത്തുന്നു;ഒരുക്കങ്ങള്‍ ആരംഭിച്ചു: വേണം 3000 വോളണ്ടിയേഴ്സിനെ

ഡബ്ലിന്‍:ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ ഡബ്ലിനൊരുങ്ങുന്നു.ഒരുക്കങ്ങള്‍ നടത്തുന്നതിനായി നൂറുക്കണക്കിന് സന്നദ്ധസേവകരെ(വോളണ്ടിയേഴ്സിനെ) ആവശ്യമുണ്ടെന്ന് റോമന്‍ കാത്തലിക് സഭാ പ്രതിനിധികള്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

മൂവായിരം വോളണ്ടിയര്‍മാരെയാണ് ആറുദിവസത്തെ വിശ്വാസോല്‍സവത്തിന്റെ സംഘാടനത്തിനും നടത്തിപ്പിനുമായി ആവശ്യമായുള്ളത്.

2018 ഓഗസ്റ്റ് 21 മുതല്‍ 26 വരെയാണ് ലോക കുടുംബ സംഗമത്തിന് ഡബ്ലിനില്‍ വേദിയൊരുങ്ങുന്നത്.

ആര്‍ച് ബിഷപ്പ് ഡയാര്‍ മ്യുയിഡ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഇതിനോടനുബന്ധിച്ച് ആരംഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് തീര്‍ഥാടന പരിപാടിയും സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

സമ്മേളനത്തില്‍ വോളണ്ടിയറായി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.worldmeeting2018.ie/volunteer/

Scroll To Top