Sunday December 11, 2016
Latest Updates

ഫ്രാന്‍സീസ് പാപ്പയെ കേള്‍ക്കാന്‍ എട്ടുലക്ഷം ബ്രസീലുകാര്‍ 

ഫ്രാന്‍സീസ് പാപ്പയെ കേള്‍ക്കാന്‍ എട്ടുലക്ഷം ബ്രസീലുകാര്‍ 

വത്തിക്കാന്‍ സിറ്റി: വിശ്വാസികള്‍ക്ക് പുതുവത്സര സന്ദേശം നല്‍കി കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പുതിയ വര്‍ഷത്തെ വരവേറ്റു. അര്‍ജന്റീനക്കാരനായ മാര്‍പാപ്പ തന്റെ അയല്‍രാജ്യമായ ബ്രസീലിയന്‍ ജനതയ്ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നു. പുതുവത്സരത്തോടൊപ്പം ബ്രസീലിന്റെ തലസ്ഥാന നഗരമായ റിയോ ഡി ജനീറോ നഗരം സ്ഥാപിതമായതിന്റെ നാനൂറ്റമ്പതാം വാര്‍ഷികം കൂടി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ബ്രസീലുകാര്‍ക്ക് പ്രത്യേക ആശംസ നേര്‍ന്നത്. 

റിയോ നഗരത്തിലെ കോപ്പകബാന ബീച്ചില്‍ സജ്ജമാക്കിയ സ്‌ക്രീനുകളില്‍ അദ്ദേഹത്തിന്റെ സന്ദേശം പ്രദര്‍ശിപ്പിച്ചു. കരിമരുന്ന് പ്രയോഗം തുടങ്ങുന്നതിന് മുമ്പായിരുന്നു പാപ്പയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചത്. പുതുവത്സരാഘോഷത്തിന് കോപ്പകബാനയില്‍ എത്തിയ 800,000 ടൂറിസ്റ്റുകള്‍ അദ്ദേഹത്തിന്റെ സന്ദേശം ശ്രവിച്ചു. 

‘ബ്രസീലിലെ പ്രിയപ്പെട്ടവരെ, ഈ പുതുവത്സരത്തിലും നഗരത്തിന്റെ നാനൂറ്റിമ്പതാം വാര്‍ഷികത്തിലും നിങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ട്’ എന്ന് പറഞ്ഞു കൊണ്ടാണ് പോപ്പ് തന്റെ സന്ദേശം തുടങ്ങിയത്. തുടര്‍ന്ന് നടന്ന കരിമരുന്ന് പ്രയോഗത്തില്‍ റിയോ450 എന്ന് ആകാശത്ത് തെളിഞ്ഞു. വിദേശ ടൂറിസ്റ്റുകളെ കൂടാതെ ആയിരക്കണക്കിന് പ്രദേശവാസികളും കോപ്പകബാനയില്‍ തടിച്ചു കൂടി.

Scroll To Top